നാലാം തവണയുംസ്ഥാനാര്‍ഥിയായി 53കാരനായ മന്ത്രി കെ.ടി.ജലീല്‍

മലപ്പുറം: തുടര്‍ച്ചയായ നാലാംതവണയും സ്ഥാനാര്‍ഥിയായി മന്ത്രി കെ.ടി.ജലീല്‍. തവനൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്ര്യസ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്.
ലീഗില്‍ നിന്ന് തെറ്റിപ്പിരിഞ്ഞു 2006ലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ കുറ്റിപ്പുറത്ത് ഇടത് സ്വതന്ത്രനായി കൊണ്ട് ജനവിധി തേടുന്നത്.
അന്നത്തെ ലീഗ് സ്ഥാനാര്‍ത്ഥിയായ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ 8781 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആദ്യമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ കുറ്റിപ്പുറത്തെ ജനപ്രതിനിധിയായി നിയമസഭയില്‍ എത്തുന്നത്.
1992ല്‍ പ്രഥമ മലപ്പുറം ജില്ലാ കൗണ്‍സിലംഗം, 2000ത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ പദവികളും വഹിച്ചിരുന്നു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. 2005ല്‍ മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ടു. 2006ല്‍ കുറ്റിപ്പുറത്ത് നിന്ന് ഇടതുപിന്തുണയോടെ വിജയിച്ച് എം.എല്‍.എ ആയി. 2011ലും 2016ലും സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തവനൂരില്‍ നിന്ന് വിജയിച്ചു. 2016ല്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയായി. പിന്നീട് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയായി മാറി. തൂലിക മാസിക, മുഖ്യധാര ത്രൈമാസിക എന്നിവയുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. വളാഞ്ചേരി കാട്ടിപ്പരുത്തി കൂരിപ്പറമ്പില്‍ സ്വദേശിയാണ്. ഭാര്യ ഫാത്തിമക്കുട്ടി വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലാണ്. മക്കള്‍: അസ്മാബീവി, മുഹമ്മദ് ഫാറൂഖ്, സുമയ്യ ബീഗം.
RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]