പി. ജിജി വേങ്ങരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും

പി. ജിജി വേങ്ങരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും

മലപ്പുറം: ലീഗ് കോട്ടയും കുഞ്ഞാലിക്കുട്ടി മത്സരിക്കുകയും ചെയ്യുന്ന വേങ്ങരയില്‍ സി.പി.എം സ്ഥാനാര്‍ഥിയായ 31കാരി ജിജി മത്സരിക്കും. സി പി ഐ (എം) കുണ്ടോട്ടി ഏരിയാ കമ്മറ്റി അംഗവും ഡി. വൈ. എഫ്. ഐ. സംസ്ഥാന കമ്മറ്റി അംഗവുമാണ്.കൂണ്ടോട്ടി എടവണ്ണപ്പാറ സ്വദേശിനി 31കാരിയായ ജിജി കന്നിയങ്കത്തിനിറങ്ങുകയാണ്.
2010 ല്‍ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്തതിന്റെ ഭാഗമായി രണ്ടു തവണയായി 16 ദിവസത്തെ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. സസ്യ ശാസ്ത്രത്തില്‍ മഞ്ചേരി എന്‍. എസ്. എസ് കോളേജില്‍ നിന്നും ബിരുദവും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ജിജി ഇപ്പോള്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ്. ബി.എഡും നേടിയിട്ടുണ്ട്. എടവണ്ണപ്പാറ മണ്ണാടിയില്‍ സുകുമാരന്റേയും പ്രഭയുടേയും മകളാണ് .ഭര്‍ത്താവ് സജിത് സോമന്‍ പെരുമ്പാവൂര്‍ ശ്രീ ശങ്കര വിദ്യാപീഠം കോളേജിലെ ചരിത്ര വിഭാഗം അസി.പ്രൊഫസറാണ്. മകന്‍: സാല്‍വിന്‍ സിത്താല്‍

 

Sharing is caring!