മലബാറിലെ പ്രാചീന ഇരുമ്പു യുഗത്തിന്റെ ശേഷിപ്പുകള്‍ തേടി തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ്

മലബാറിലെ പ്രാചീന ഇരുമ്പു യുഗത്തിന്റെ ശേഷിപ്പുകള്‍ തേടി തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ്

തിരൂരങ്ങാടി: മലബാറിലെ ഇരുമ്പു യുഗത്തിന്റെ ശേഷിപ്പുകളുടെ പുരാവസ്തു ശാസ്ത്ര പരമായ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് സംരക്ഷിക്കാന്‍ പി.എസ്.എം.ഒ കോളേജിലെ ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശ്രമം.
പുരാതന ഇരുമ്പു യുഗത്തിന്റെ ശേഷിപ്പുകള്‍ ഗുഹകളുടെയും കുടക്കല്ലുകളുടെയും തൊപ്പിക്കല്ലുകളുടെയും മണ്‍ പാത്രങ്ങളുടെയും ഇരുമ്പായുധങ്ങളുടെയും രൂപത്തില്‍ മലബാറിലുടനീളം നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെയൊന്നും പുരാവസ്തു ശാസ്ത്രപരമായ പ്രാഥമിക വിവരങ്ങള്‍ രേഖപ്പെടുത്തി വെക്കപ്പെടാത്തത് കാരണം കേരളത്തിലെ പുരാവസ്തു സൈറ്റുകളുടെ പട്ടികയില്‍ ഇവക്കൊന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോവുകയാണ്.

പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനമായി പറമ്പില്‍പ്പീടികയിലെ അമ്മഞ്ചേരിക്കാവിനടുത്ത് പ്രാചീന ഇരുമ്പു യുഗത്തില്‍ ചെങ്കല്ലില്‍ തുരന്നെടുത്ത് നിര്‍മ്മിക്കപ്പെട്ട ഗുഹയും പ്രാന്തപ്രദേശങ്ങളും സന്ദര്‍ശിക്കുകയും ചരിത്രപരമായ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയില്‍ നിന്നും പരിശീലനം ലഭിച്ച
പി. എസ്.എം.ഒ കോളേജിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആര്‍.ശരവണന്‍, പി മജീദ് എന്നിവരുടെ നേതൃത്വത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ് ഈ ചരിത്ര രേഖപ്പെടുത്തല്‍ സംഘടിപ്പിക്കുന്നത്.

Sharing is caring!