മഞ്ചേരി തുറക്കലില്‍ 45കാരന് യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മഞ്ചേരി: യുവാവ് വീടിനകത്ത് കുഴഞ്ഞ് വീണു മരിച്ചു. മഞ്ചേരി തുറക്കല്‍ കോട്ടുപറ്റ പരേതനായ കുന്നത്തൊടി മാധവന്റെ മകന് ഉണ്ണികൃഷ്ണന് (45) ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ഉണ്ണികൃഷ്ണന് ഇന്നലെ രാവിലെ ജോലിക്ക് പോകുമ്പോള്‍ വഴിമദ്ധ്യെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തി കുഴഞ്ഞു വീണ യുവാവിനെ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. എസ് ഐ മനോജ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. അവിവാഹിതനായ ഉണ്ണികൃഷ്ണന്റെ മാതാവ് : പാത. സഹോദരങ്ങള്‍ : സുകുമാരന്‍, പാര്‍വ്വതി, ബേബി, രുഗ്മിണി, ശോഭ.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി