കുഞ്ഞാലിക്കുട്ടിയോടുള്ള പ്രതിഷേധം: മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മൂന്‍ എം.എസ്.എഫ് നേതാവ് മത്സരിക്കും

കുഞ്ഞാലിക്കുട്ടിയോടുള്ള പ്രതിഷേധം: മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മൂന്‍ എം.എസ്.എഫ് നേതാവ് മത്സരിക്കും

മലപ്പുറം: അകാരണമായി എംപി സ്ഥാനം രാജിവെച്ച കുഞ്ഞാലിക്കുട്ടിയോടുള്ള പ്രതിഷേധ സൂചകമായി മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ ആത്മാഭിമാന സംരക്ഷണ
സമിതിയുടെ സ്ഥാനാര്‍ഥി മത്സരിക്കും. മത്സരിക്കുന്നത് മുന്‍ എം.എസ്.എഫ് നേതാവ്. സമിതി ചെയര്‍മാന്‍ അഡ്വ.എ.പി. സാദിഖലി തങ്ങളാണ് സ്ഥാനാര്‍ഥിയെന്ന് മലപ്പുറം പ്രസ്‌കളബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ ആദില്‍ അബ്ദുറഹ്മാന്‍ പറഞ്ഞു. സാദിഖലി പൂക്കോട്ടൂര്‍ പഞ്ചായത്ത് എം.എസ്.എഫ് ജനറല്‍ സെക്രട്ടറി, മലപ്പുറം മണ്ഡലം എം.എസ്.എഫ് കൗണ്‍സിലര്‍ അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. വഞ്ചനക്കെതിരെ ജനകീയ പ്രതിരോധം എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
അകാരണമായി എംപി സ്ഥാനം രാജിവെച്ച് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധവുമായാണ് മലപ്പുറത്ത് ‘ആത്മാഭിമാന സംരക്ഷണ സമിതി’ എന്ന പേരില്‍ യുവജന കൂട്ടായ്മ രൂപീകരിച്ചത്. മലപ്പുറം നമ്മുടെ ആത്മാഭിമാനം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടരെ തുടരെയുള്ള ഉപതെരഞ്ഞെടുപ്പുകള്‍ക്ക് കാരണക്കാരനായി വോട്ടര്‍മാരുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നു എന്നാണ് സംരക്ഷണ സമിതിയുടെ ആരോപണം. ലോകസഭാ അംഗത്തം രാജിവച്ചതില്‍ കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ വോട്ടര്‍മാരോട് മാപ്പ് പറയണമെന്നും നിയസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്നുമാണ് ആത്മാഭിമാന സംരക്ഷണ സമിതി ആവശ്യം. മുസ്ലീം ലീഗിനെയും യു.ഡി.എഫിനെയും വിശ്വസിച്ച് കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ വോട്ടിന് കടലാസിന്റെ വില പോലും നല്‍കിയില്ല. പൊതു അഭിപ്രായത്തെ തള്ളിക്കളഞ്ഞും വോട്ടര്‍മാരെ വെല്ലുവിളിച്ചും കുറ്റബോധമില്ലാതെയാണ് കുഞ്ഞാലിക്കുട്ടിയുടെ രാജിയെന്നും സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു. അതേസമയം, തങ്ങളുടെ കൂട്ടായിമ രാഷ്ട്രീയത്തിന് അതീതമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മുന്‍ എം.എസ്.എഫ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് സംഘടനക്ക് നേതൃത്വം നല്‍കുന്നത്.

 

Sharing is caring!