മലപ്പുറം പറപ്പൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു

മലപ്പുറം പറപ്പൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു

വേങ്ങര: പറപ്പൂര്‍ വടക്കുമുറി സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി. പരേതനായ കുറ്റിക്കാട്ടില്‍ അഹമ്മദിന്റെ മകന്‍ മുഹമ്മദ് ( 58)ആണ് മരണപ്പെട്ടത്. രണ്ട് മാസം മുമ്പ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊവിഡ് നെഗറ്റീവായെങ്കിലും ന്യൂമോണിയ ബാധയെ തുടര്‍ന്ന തീവ്ര പരിചരണത്തിലായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടത്. കുടുംബം വര്‍ഷങ്ങളായി ഷാര്‍ജയിലുണ്ട്. മയ്യിത്ത് അവിടെ തന്നെ കബറടക്കി.
ഭാര്യ : റുഖിയ അഞ്ചുകണ്ടന്‍.മക്കള്‍ : അബ്ദു റഹൂഫ്, സാനിയ, മഹ്നൂന്‍.

Sharing is caring!