മയക്കുമരുന്നും അക്രമവും പ്രതിയെ മലപ്പുറത്തുനിന്നും നാടുകടത്തി ഡി.ഐ.ജി

മയക്കുമരുന്നും അക്രമവും പ്രതിയെ മലപ്പുറത്തുനിന്നും നാടുകടത്തി ഡി.ഐ.ജി

മലപ്പുറം: മയക്കുമരുന്നു ഉപയോഗത്തെ അക്രമ സ്വഭാവം കാണിച്ച് നാട്ടുകാര്‍ക്കും പോലീസുകാര്‍ക്കും തലവേദന സുഷ്ടിച്ച നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ നാടുകടത്താന്‍ ഉത്തരവിട്ട് ഡി.ഐ.ജി.
മലപ്പുറം പെരിന്തല്‍മണ്ണ പുത്തനങ്ങാടിയിലെ ആലിക്കല്‍ അജ്‌നാസി(27)നെതിരെയാണ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമമനുസരിച്ച് ജില്ലയില്‍ നിന്നു
നാടുകടത്താന്‍ തൃശൂര്‍ മേഖലാ ഡിഐജി ഉത്തരവിട്ടത്. മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്നതിനു പോലീസ് കാപ്പ നിയമംചുമത്തിയാണ് വിലക്കേര്‍പ്പെടുത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷല്‍ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. മലപ്പുറം,മങ്കട,പെരിന്തല്‍മണ്ണ,സുല്‍ത്താന്‍ബത്തേരി പോലീസ് സ്റ്റേഷന്‍ പരിധികളിലായി അടിപിടി,പൊതുമുതല്‍ നശിപ്പിക്കല്‍,പിടിച്ചുപറി,ലഹരി വസ്തുക്കള്‍ കൈവശം വെക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാണ് അജ്്നാസ്. ഒരു വര്‍ഷക്കാലം മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്. ജില്ലയില്‍ പ്രവേശിക്കണമെങ്കില്‍ ജില്ലാ പോലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിക്കണം. പ്രതി മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലോ .ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസിലോ വിവരം അറിയിക്കണന്നു പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ജില്ലയില്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷിച്ചു വരികയാണെന്നും അവര്‍ക്കെതിരെയും കാപ്പ നിയമം നടപ്പാക്കുമെന്നും പോലീസ് അറിയിച്ചു.

Sharing is caring!