ആവനാഴിയിലെ അവസാനത്തെ അസ്ത്രം എടുത്ത് ഉപയോഗിച്ചാലും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തരിമ്പുപോലും പോറല്‍ ഏല്‍പ്പിക്കാന്‍ ബിജെപിക്കോ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് സാധിക്കില്ല: കെടി ജലീല്‍

മലപ്പുറം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കള്ള ആരോപണങ്ങള്‍ മുന്നോട്ടുവെച്ച ഇടതുപക്ഷ സര്‍ക്കാരിനെയും അതിന് നേതൃത്വം നല്‍കുന്ന വരെയും അഭമതിക്കാന്‍ വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രി എങ്ങനെയുള്ള ആളാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും കെ ടി ജലീല്‍ പറഞ്ഞു സ്വര്‍ണകളളക്കടത്തിന് പേരില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഒരുപാട് വേട്ടയാടാന്‍ ശ്രമിച്ചു .
എന്നിട്ട് എന്തായി എന്നിട്ട് അവര്‍ക്ക് എന്തെങ്കിലും ഒരു തെളിവ് കണ്ടെത്താന്‍ കഴിഞ്ഞോ ?
അങ്ങനെയൊക്കെ പറഞ്ഞിട്ടും മുഖ്യമന്ത്രി എടുക്കുന്ന തീരുമാനങ്ങളില്‍ പ്രകോപിതരായ ആണ് അന്വേഷണ ഏജന്‍സികള്‍ എന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.
ആ ഈര്‍ഷ്യയാണ് അന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. ആവനാഴിയിലെ അവസാനത്തെ അസ്ത്രം എടുത്ത് ഉപയോഗിച്ചാലും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തരിമ്പുപോലും പോറല്‍ ഏല്‍പ്പിക്കാന്‍ ബിജെപിക്കോ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് സാധിക്കില്ല.
വരാന്‍ ഇരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി വിജയിക്കും. ഇത് മുന്നില്‍ കണ്ട് അതുകൊണ്ട് ഓരോ ആയുധങ്ങള്‍ പുറത്തെടുക്കുകയാണ്. യുഡിഎഫും ബിജെപിയും അണിയറക്കുള്ളില്‍ ഒരുമിച്ച് നിന്നുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് .
ഈ ആരോപണങ്ങളെല്ലാം കേരളത്തിലെ ജനങ്ങള്‍ ചവറ്റുകൊട്ടയിലേക്ക് ഇറക്കുമെന്നും.
കേരളത്തില്‍ ഇടതുപക്ഷം തുടര്‍ഭരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ മന്ത്രിമാര്‍ ഇങ്ങനെയുള്ള ആളുകള്‍ ആണ് എന്ന് അവരുടെ ചരിത്രം പരിശോധിച്ചു നോക്കിയാല്‍ മതി .
കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ച് കേന്ദ്രത്തില്‍നിന്ന് സഹായങ്ങള്‍ അനുവദിക്കാതെ ബിജെപിക്ക് വോട്ട് ചെയ്താലെ ബിജെപി അധികാരത്തില്‍ എത്തിച്ചാലും മാത്രമേ കേരളത്തില്‍ രക്ഷയുള്ളൂ എന്ന് കേന്ദ്ര സര്‍ക്കാരിന്റെ പുറപ്പാട് ഉണ്ടല്ലോ . അത് ഉത്തരേന്ത്യന്‍ മേഖലയില്‍ വില പോകും അത് കേരളത്തില്‍ വിലപ്പോവില്ല എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു . തനിക്കെതിരെയും ധാരാളം എന്തൊക്കെ പറഞ്ഞിരുന്നു . എന്നിട്ട് കേന്ദ്രഏജന്‍സികള്‍ ക്ക് എന്തെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞോ. ഇതു പോലെ ആകും മറ്റ് ആരോപണങ്ങളൊക്കെ കാത്തിരിക്കാന്‍ നമുക്ക് എന്നും അദ്ദേഹം പറഞ്ഞു.

 

Sharing is caring!