ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ഒരാഴ്ച്ചകൂടി: കുഞ്ഞാലിക്കുട്ടി

ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ഒരാഴ്ച്ചകൂടി: കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലപ്പുറം നിയമസഭാ തെരഞ്ഞെടുപ്പിന്റെമുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി.സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായെന്നുംപ്രഖ്യാപനം ഒമ്പതിനോ പത്തിനോയെന്ന് ഉണ്ടാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം ലോക്‌സഭാ ഉപതെരെഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയേയും നിയമസഭാ സ്ഥാനാര്‍ത്ഥികളേയും ഒരുമിച്ചായിരിക്കുംപ്രഖ്യാപിക്കുക.സ്ഥാനാര്‍ത്ഥി നിര്‍ണയതിനായി ഈ മാസം ഏഴിന് വീണ്ടും യോഗം ചേരും.ജില്ലാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. യുഡിഎഫ്സീറ്റ് വിഭജനം അന്തിമഘട്ടത്തിലാണെന്നുംതര്‍ക്കങ്ങള്‍ ഇല്ലാതെസീറ്റ് വിഭജനം പരിഹരിക്കുമെന്നും അദ്ദേഹം.
യുഡിഫുമായിട്ടുള്ള സീറ്റ് വിഭജനത്തില്‍ ചില പ്രശ്‌നങ്ങള്‍ കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫുമായി ഇതുവരെ നടന്ന ചര്‍ച്ച ലീഗ് വിലയിരുത്ത. ഏഴാം തിയതി മലപ്പുറത്ത് എല്ലാ ജില്ല നേതാക്കളും പങ്കെടുക്കുന്ന യോഗം വിളിച്ചിട്ടുണ്ട്. പാര്‍ട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിലെ നേതാക്കളും പങ്കെടുക്കും. അതിന് ശേഷമുള്ള ദിവസം സ്ഥാനാര്‍ പ്രഖ്യാപനമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!