ആരും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുംമുമ്പെ മലപ്പുറം ലാകസഭാതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എസ്.ഡി.പി.ഐ
വേങ്ങര: ആസന്നമായ മലപ്പുറം ലോകസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍. മലപ്പുറം ലോകസഭാ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി ഡോ. തസ്ലീം റഹ്്മാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ച് നടന്ന കണ്‍വന്‍ഷന്‍ പാര്‍ട്ടിയുടെ ശക്തിപ്രകടനമായി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് നിരവധി വാഹങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാര്‍ത്ഥിയെ കണ്‍വന്‍ഷന്‍ നടന്ന വേങ്ങരയിലേക്ക് ആനയിച്ചത്. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഫാസിസം താണ്ഡവമാടുന്ന ഇന്ത്യയില്‍ ന്യൂനപക്ഷ സംരക്ഷണം അവകാശപ്പെടുന്നവര്‍ പോരാട്ടഭൂമിയില്‍ നിന്ന് പിന്തിരിഞ്ഞോടുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് അ്ദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ സ്നേഹിക്കുന്നവര്‍, ഇന്ത്യയുടെ പൈതൃകം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ യഥാര്‍ത്ഥ ബദലായി എസ്.ഡി.പി.ഐ സ്വീകരിക്കുന്ന കാഴ്ചയാണ് രാജ്യമൊട്ടുക്കും കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷ വിരുദ്ധ നിലപാടുമായി രാജ്യം ഭരിച്ചിരുന്നവര്‍ രംഗത്തു വന്നിരുന്ന സന്ദര്‍ഭങ്ങളില്‍ അവക്കെതിരെ ശക്തമായി നിലകൊണ്ടിരുന്നവര്‍ മലപ്പുറം ജനതയുടെ പ്രതിനിധികളായിരുന്നുവെന്ന് തുടര്‍ന്ന് സംസാരിച്ച എസ്.ഡി.പി.ഐ മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി ഡോ. തസ്ലിംറഹ്്മാനി അഭിപ്രായപ്പെട്ടു. ഖാഇദെ മില്ലത്തും സേട്ടുസാഹിബും ബനാത്ത് വാലയുമൊക്കെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പാര്‍ലമെന്റില്‍ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ കാരണം സര്‍ക്കാറുകള്‍ അത്തരം നീക്കങ്ങളില്‍ നിന്ന് പിന്തിരിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മലപ്പുറത്തെ പ്രതിനിധീകരിക്കുന്നവര്‍ ഭരണകൂട ഭീകരതക്കു മുമ്പില്‍ പത്തിമടക്കി കീഴടങ്ങുകയാണ്. അതിന്റെ ഫലമാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.എസിനോട് സന്ധിയില്ല, ജയിക്കണം എസ്.ഡി.പി.ഐ എന്ന തിരഞ്ഞെടുപ്പ് മുദ്യാവാക്യം എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ പ്രകാശനം ചെയ്തു. വിവിധ മണ്ഡലം കമ്മിറ്റി പ്രതിനിധികളും പുതുതലമുറ വോട്ടര്‍മാരും തൊഴിലാളി പ്രതിനിധികളും സ്ഥാനാര്‍ത്ഥിക്ക് ഹാരാര്‍പ്പണം ചെയ്തു.
ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ വി ടി ഇക്റാമുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ മുസ്തഫ പാമങ്ങാടന്‍, വേങ്ങര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ ബീരാന്‍കുട്ടി സംസാരിച്ചു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




