സാദിഖലി തങ്ങളുടെ സൗഹൃദ സന്ദേശ യാത്ര നാളെ സമാപിക്കും

സാദിഖലി തങ്ങളുടെ സൗഹൃദ സന്ദേശ യാത്ര നാളെ സമാപിക്കും

മലപ്പുറം: മാനവിക ഐക്യത്തിന്റെ സന്ദേശം വിളംബരം ചെയ്ത് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കിയ സൗഹൃദ സന്ദേശ യാത്ര ഇന്ന് പെരിന്തല്‍മണ്ണയില്‍ സമാപിക്കും. ജില്ലയുടെ അതിര്‍ത്തിയായ ചങ്ങരംകുളത്തു നിന്നും ആരംഭിച്ച് 16 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തിയാണ് ഇന്ന് പെരിന്തല്‍മണ്ണയില്‍ സമാപിക്കുന്നത്. സമാപന സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രിയും പഞ്ചാബ് എം.പിയുമായ മനീഷ് തിവാരി മുഖ്യാതിഥിയായി പങ്കെടുക്കും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലുക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തും. ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എം.പി അബ്ദുസമദ് സമദാനി എം.പി, ഡോ. എം.കെ. മുനീര്‍, കെ.എം ഷാജി, പി.കെ ഫിറോസ്, അഡ്വ. വി.കെ ഫൈസല്‍ ബാബു പ്രസംഗിക്കും.
മതസൗഹാര്‍ദ്ദത്തിന് പേര് കേട്ട മലപ്പുറത്ത് വര്‍ഗീയത പ്രചരിപ്പിച്ച് കലുഷിതമാക്കാന്‍ തല്പര കക്ഷികള്‍ നടത്തുന്ന ശ്രമത്തിനെതിരെയാണ് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ യാത്ര സംഘടിപ്പിച്ചത്. 8 ദിവസം നീണ്ട യാത്ര ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലൂടെയും വിജയകരമായി പൂര്‍ത്തീകരിച്ചു. ഓരോ പ്രദേശങ്ങളിലും മനവിക ഐക്യത്തിന് പിന്തുണയും സഹായവും ഉറപ്പാക്കിയാണ് നഗര-ഗ്രാമാന്തരങ്ങളിലൂടെ കടന്ന് പോയത്. പരസ്പര വിശ്വാസത്തിലൂടെ സ്‌നേഹവും സൗഹാര്‍ദ്ദവും ഐക്യവും ഊട്ടിയുറപ്പിച്ചായിരുന്നു യാത്രയുടെ പ്രയാണം. മനുഷ്യ നന്മയുടെയും സഹിഷ്ണുതയുടേയും ഒട്ടേറെ ചിഹ്നങ്ങളുള്ള മലപ്പുറത്തിന്റെ മണ്ണില്‍ സംയമനവും ക്ഷമയും ശാന്തിയുമാണ് രാഷ്ട്ര നന്മക്ക് അഭികാമ്യമെന്ന് യാത്ര പകര്‍ന്നു നല്‍കി.
ജില്ല ഇന്നേവരെ കണ്ടിട്ടില്ലാത്ത ആവേശമാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ദര്‍ശിക്കാനായത്. പരിപാടിക്ക് മുന്നോടിയായി നടന്ന സൗഹൃദ സദസുകള്‍ ജില്ലയുടെ വികസന, വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ മേഖലക്ക് പുതിയ രൂപരേഖ നല്‍കി. മലപ്പുറത്തിന്റെ വികസന മുന്നേറ്റത്തിനുതകുന്ന പ്രമേയങ്ങളാണ് ഓരോ സൗഹൃദസദസിലും ഉയര്‍ന്നു വന്നത്. വ്യത്യസ്ഥ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരാണ് സൗഹൃദസദസില്‍ പങ്കെടുത്തത്. സൗഹൃദ സദസിലുയര്‍ന്ന പ്രധാന നിര്‍ദേശങ്ങളെല്ലാം യു.ഡി.എഫിന്റെ പ്രകടന പത്രികയിലേക്ക് സാദിഖലി തങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരസ്പര വിശ്വാസത്തിന്റെയും മാനവിക ഐക്യത്തിന്റെയും മതേതര ജനാധിപത്യത്തിന്റെയും ആശയം ഈ യാത്രയിലൂടെ ജനലക്ഷങ്ങളെ ബോധ്യപ്പെടുത്താനായി എന്നതു വലിയ വിജയമാണ്. ക്ഷേമ രാഷ്ട്രത്തിന് നന്മയുടെ രാഷ്ട്രീയമാണ് അഭികാമ്യമെന്ന് യാത്ര പങ്കെടുത്ത നേതാക്കള്‍ ഓരോ കേന്ദ്രങ്ങളിലും വിളിച്ച് പറഞ്ഞു. അതോടൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണത്തിന്റെ കൊള്ളരുതായ്മകളും ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് കാട്ടുന്‍ യാത്രക്കായി.

സൗഹൃദ സന്ദേശ യാത്ര ഇന്ന് സമാപിക്കും
മലപ്പുറം:  മാനവിക ഐക്യത്തിന്റെ സന്ദേശം വിളംബരം ചെയ്ത് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കിയ സൗഹൃദ സന്ദേശ യാത്ര നാളെ പെരിന്തല്‍മണ്ണയില്‍ സമാപിക്കും. ജില്ലയുടെ അതിര്‍ത്തിയായ ചങ്ങരംകുളത്തു നിന്നും ആരംഭിച്ച് 16 നിയോജക മണ്ഡലങ്ങളിലും  പര്യടനം നടത്തിയാണ്  പെരിന്തല്‍മണ്ണയില്‍ സമാപിക്കുന്നത്.  സമാപന സമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രിയും പഞ്ചാബ് എം.പിയുമായ മനീഷ് തിവാരി മുഖ്യാതിഥിയായി പങ്കെടുക്കും. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലുക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തും. ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എം.പി അബ്ദുസമദ് സമദാനി എം.പി, ഡോ. എം.കെ. മുനീര്‍, കെ.എം ഷാജി, പി.കെ ഫിറോസ്, അഡ്വ. വി.കെ ഫൈസല്‍ ബാബു പ്രസംഗിക്കും.
മതസൗഹാര്‍ദ്ദത്തിന് പേര് കേട്ട മലപ്പുറത്ത് വര്‍ഗീയത പ്രചരിപ്പിച്ച് കലുഷിതമാക്കാന്‍ തല്പര കക്ഷികള്‍ നടത്തുന്ന ശ്രമത്തിനെതിരെയാണ് മുസ്‌ലിംലീഗ്  ജില്ലാ കമ്മിറ്റി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ യാത്ര സംഘടിപ്പിച്ചത്. 8 ദിവസം നീണ്ട യാത്ര ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലൂടെയും വിജയകരമായി പൂര്‍ത്തീകരിച്ചു.  ഓരോ പ്രദേശങ്ങളിലും മനവിക ഐക്യത്തിന് പിന്തുണയും സഹായവും ഉറപ്പാക്കിയാണ് നഗര-ഗ്രാമാന്തരങ്ങളിലൂടെ കടന്ന് പോയത്. പരസ്പര വിശ്വാസത്തിലൂടെ സ്നേഹവും സൗഹാര്‍ദ്ദവും ഐക്യവും ഊട്ടിയുറപ്പിച്ചായിരുന്നു യാത്രയുടെ പ്രയാണം.  മനുഷ്യ നന്മയുടെയും സഹിഷ്ണുതയുടേയും ഒട്ടേറെ ചിഹ്നങ്ങളുള്ള മലപ്പുറത്തിന്റെ മണ്ണില്‍ സംയമനവും ക്ഷമയും ശാന്തിയുമാണ് രാഷ്ട്ര നന്മക്ക് അഭികാമ്യമെന്ന് യാത്ര പകര്‍ന്നു നല്‍കി.
ജില്ല ഇന്നേവരെ കണ്ടിട്ടില്ലാത്ത ആവേശമാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ദര്‍ശിക്കാനായത്. പരിപാടിക്ക് മുന്നോടിയായി നടന്ന സൗഹൃദ സദസുകള്‍ ജില്ലയുടെ വികസന, വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ മേഖലക്ക്  പുതിയ രൂപരേഖ നല്‍കി. മലപ്പുറത്തിന്റെ വികസന മുന്നേറ്റത്തിനുതകുന്ന പ്രമേയങ്ങളാണ് ഓരോ സൗഹൃദസദസിലും ഉയര്‍ന്നു വന്നത്. വ്യത്യസ്ഥ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരാണ് സൗഹൃദസദസില്‍ പങ്കെടുത്തത്. സൗഹൃദ സദസിലുയര്‍ന്ന പ്രധാന നിര്‍ദേശങ്ങളെല്ലാം യു.ഡി.എഫിന്റെ പ്രകടന പത്രികയിലേക്ക് സാദിഖലി തങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരസ്പര വിശ്വാസത്തിന്റെയും മാനവിക ഐക്യത്തിന്റെയും മതേതര ജനാധിപത്യത്തിന്റെയും ആശയം ഈ യാത്രയിലൂടെ ജനലക്ഷങ്ങളെ ബോധ്യപ്പെടുത്താനായി എന്നതു വലിയ വിജയമാണ്.  ക്ഷേമ രാഷ്ട്രത്തിന് നന്മയുടെ രാഷ്ട്രീയമാണ് അഭികാമ്യമെന്ന് യാത്ര പങ്കെടുത്ത നേതാക്കള്‍ ഓരോ കേന്ദ്രങ്ങളിലും വിളിച്ച് പറഞ്ഞു. അതോടൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണത്തിന്റെ കൊള്ളരുതായ്മകളും ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് കാട്ടുന്‍ യാത്രക്കായി.

Sharing is caring!