സിദ്ദീഖ് കാപ്പന്റെ ജന്മനാട്ടില് വനിതകളുടെ പ്രതിഷേധസംഗമം നടത്തും
മലപ്പുറം: യു.പി. ജയിലില്‍ കഴിയുന്ന മാധ്യമ സിദ്ദീഖ്കാപ്പന്റെ ജയില്‍മോചനം ആവശ്യപ്പെട്ട് ജന്മനാട്ടില് വനിതാദിനത്തില്‍ വനിതകളുടെ പ്രതിഷേധസംഗമം നടക്കും. കഴിഞ്ഞ 5 മാസമായി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകനെ മോചി പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര സംഗമം നടത്തുന്നത് ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍. വേങ്ങരയില്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് വനിതാ പ്രതിഷേധ സംഗമം സംഘടിപ്പിക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യുപിയിലെ ഹത്രാസില്‍ ക്രൂര പീഡനങ്ങള്‍ക്ക് വിധേയമായ പെണ്‍കുട്ടിയെ കുറിച്ചു യഥാര്‍ത്ഥ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടിയാണ് സിദ്ദിഖ് കാപ്പന് മറ്റ് നാലു സുഹൃത്തുക്കളോടൊപ്പം കാറില്‍ അങ്ങോട്ട് പോയത്. ഹത്രാസില്‍ എത്തുന്നതിനു മുമ്പ് തന്നെ യുപിയിലെ മഥുരയില്‍ വച്ച് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു അറസ്റ്റിനു ശേഷം യുഎപിഎ പോലുള്ള കടുത്ത നിയമങ്ങള്‍ ചുമത്തിയാണ് യുപി പോലീസ് സിദ്ധീഖിനു എതിരെ കേസെടുത്തിരിക്കുന്നത്.
സിദ്ദീഖ് കാപ്പന്റെ അറസ്റ്റ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് എതിരെയുള്ള ശക്തമായ വെല്ലുവിളിയാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി മാധ്യമപ്രവര്‍ത്തനവുമായി ഡല്‍ഹിയില്‍ കഴിയുന്ന കാപ്പന് തേജസ്, മംഗളം, വീക്ഷണം, തല്‍സമയം എന്നീ പത്രങ്ങളിലും അവസാനം അഴിമുഖം ഓണ്‍ലൈനിലും ലേഖകന്‍ ആയി ജോലിചെയ്തുവരികയായിരുന്നു.
സുപ്രീം കോടതിയില്‍ കഴിഞ്ഞ നാലുമാസമായി സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ അനിശ്ചിതമായി നീട്ടി വെക്കുന്ന അവസ്ഥയാണുള്ളത്. യു പി പോലീസ് നിരന്തരം അദ്ദേഹത്തിനെതിരെ കള്ളക്കഥകള്‍ നിര്‍ത്തി ജാമ്യം ലഭിക്കുന്നതിനുള്ള ശ്രമം പരാജയപ്പെടുത്തുകയാണ്. സിദ്ദീഖ് കാപ്പനെതിരെ എടുത്ത മുഴുവന്‍ കേസുകളും റദ്ദാക്കി അദ്ദേഹത്തെ മോചിപ്പിക്കണം എന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. കേരളത്തിലെ പൊതു സമൂഹം ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് ശക്തമായി രംഗത്ത് വരണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ന് വനിതാ ദിനത്തില്‍ നടക്കുന്ന വനിതാ പ്രതിഷേധ സംഗമം പരിപാടിയില്‍ വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹസീന ഫസല്‍, കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന, ഊരകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂനത്ത്, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം സെമീറ പുളിക്കല്‍, മഞ്ചേരി എന്‍എസ്എസ് കോളേജ് പ്രൊഫസര്‍ ഹരിപ്രിയ, സുലൈഖ മജീദ്, ഷക്കീല ടീച്ചര്‍, ആരിഫ ടീച്ചര്‍, ഹബീബ് ഉസ്മാന്, ഇ സി ആയിഷ, സിദ്ദിഖിന്റെ ഭാര്യ റൈഹാനത്ത് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കണ്ണമംഗലം പഞ്ചായത്ത് അംഗം സെലീന താട്ടയില്‍, ആരിഫ ടീച്ചര്‍, റൈഹാനത്ത് സിദ്ദീഖ്, കെ പി ഒ റഹ്മത്തുള്ള, ഹാറൂണ്‍ കാവനൂര്‍, ഹബീബ കാപ്പന് എന്നിവര്‍ പങ്കെടുത്തു
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]