മലപ്പുറത്തെ കാക്കിക്കുള്ളിലെ കര്‍ഷകര്‍ക്ക് ജൈവ കൃഷിയില്‍ നൂറുമേനി
തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഒരുക്കിയ ജൈവ കൃഷിയില്‍ നൂറുമേനി വിളവ്. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളിലെ സ്ഥലങ്ങള്‍ ഉപയോഗപെടുത്തി കൃഷി നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് വിളവ് ഇറക്കിയത്. പോലീസുകാര്‍ സി.ഐ. ക്വാര്‍ട്ടേഴ്സിലും, പോലീസ് സ്റ്റേഷനിലുമായി 35 സെന്റ് സ്ഥലത്താണ് മരച്ചിനി, വെണ്ട, പയര്‍, ചിരങ്ങ, തക്കാളി, വിറ്റുറൂട്ട്, വാഴ, വഴുതന, മുളക്, തുടങ്ങിയവ കൃഷി ചെയ്തത്. പൂര്‍ണ്ണമായും ജൈവവളം ഉപയോഗിച്ചുള്ള കൃഷി പോലീസുകാര്‍ തന്നെയാണ് പരിചരിച്ചത്. വിളവെടുപ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ സി.വി. ബിബിന്‍, കൃഷി ഓഫീസര്‍ വിഷ്ണു, എസ്.സി.പി.ഒ. സി. അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. നിഖില്‍ കൃഷ്ണ,കെ.കെ. അനീഷ് ബാബു, കെ. ലക്ഷ്മണന്, ടി.കെ. മന്മഥന്, സി. ശിവന് തുടങ്ങിയവര്‍ പങ്കെടുത്തു. വിളവെടുത്ത പച്ചക്കറികള്‍ സ്റ്റേഷനിലെ കാന്റീനിലേക്ക് ഉപയോഗപ്പെടുത്തും.
RECENT NEWS
തിരൂരങ്ങാടിക്കടുത്ത് കെ എസ് ആർ ടി സി ബസ് മറിഞ്ഞ് 50 പേർക്ക് പരുക്ക്
മലപ്പുറം: കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു. ദേശീയ പാതയിൽ കോഴിക്കോട്-കോട്ടക്കൽ പാതയിൽ തിരൂരങ്ങാടിക്ക് സമീപം തലപ്രയിലാണ് അപകടം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, അപകടത്തിൽ [...]