തേഞ്ഞിപ്പലത്ത് കുടുംബം സഞ്ചരിച്ചരുന്ന വാന്‍ കത്തിയമര്‍ന്നു: ഒഴിവായത് വന്‍ ദുരന്തം
തേഞ്ഞിപ്പലം: ഓടിക്കൊണ്ടിരുന്ന മിനി വാന്‍ കത്തിയമര്‍ന്ന് ഒരു കുടുംബത്തിലെ ആറംഗസംഘം രക്ഷപ്പെട്ടത് തലനാരിഴക്ക്.ഒലിപ്രംകടവ് ചെട്ടിയാര്‍ മാട് റൂട്ടില്‍ രാവിലെ ആറോടെയാണ് സംഭവം. വള്ളിക്കുന്ന് സ്വദേശി ചുറ്റാം വീട്ടില്‍ മുഹമ്മദ് റാഫിയും കുടുംബവും സഞ്ചരിച്ച ടാറ്റ വിന്നര്‍ വാനാണ് യൂണിവേഴ്‌സിറ്റിക്കടുത്ത 14 ആം മൈലില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. വാഹനത്തിലെ ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്ന് സംശയിക്കുന്നു.
വാഹനത്തിന്റെ മുന്‍വശത്ത്
വയര്‍ കത്തിയ വാസന ശ്രദ്ധയില്‍പ്പെട്ട മുഹമ്മദ് റാഫി ഉടനെ വാഹനം നിര്‍ത്തി പരിശോധിക്കുന്നതിനിടെ തീ ആളിപടരുകയായിരുന്നു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന ഭാര്യ ജംഷീന മക്കളായ മുഹമ്മദ് റമീസ്, മുഹമ്മദ് റിഷാല്‍, മുഹമ്മദ് റിദാന്‍.റാനിയ ഫാത്തിമ എന്നിവരെ ഉടന്‍ തന്നെ പുറത്തേക്കിറക്കിയതിനാല്‍ വന്‍ ദുരന്ത മൊഴിവായി. ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. വിവരമറിഞ്ഞ് മീഞ്ചന്തയില്‍ നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ഭാര്യയും മക്കളുമൊത്ത് ഭാര്യാ വീട്ടിലേക്കുള്ള യാത്രക്കിടെ മുഹമ്മദ് റാഫിയുടെ ഉപജീവന മാര്‍ഗം കൂടിയായ വാനാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




