ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

വടക്കാങ്ങര: കിഴക്കേ കുളമ്പ എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച മേഖലാ തല ഖുര്‍ആന്‍ പാരായണ മത്സരം സമസ്ത ഉപാദ്ധ്യക്ഷന്‍ പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.
അമ്പതോളം മല്‍സരാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരത്തിന്റെ അവസാന രണ്ട് റൗണ്ട് മല്‍സരങ്ങളാണ് വേദിയില്‍ നടന്നത്. സീനിയര്‍ വിഭാഗത്തില്‍ സിനാന്‍ നൂറുള്ള പള്ളിപ്പുറം , മുഹമ്മദ് ബഷീര്‍
പനങ്ങാങ്ങര ,മുഹമ്മദ് ആഷിഖ് കുഴാറമ്പ എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ശമ്മാസ്
കടുങ്ങപുരം , മുഹമ്മദ് റാസി കോഴിക്കോട്ടുപറമ്പ, മുഹമ്മദ് ആദില്‍, കൊഴിഞ്ഞില്‍ എന്നിവരും യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വടക്കാങ്ങര മഹല്ല് ഖാസി പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായിരുന്നു. മഹല്ല് പ്രസിഡന്റ്‌പ്രൊഫ: കെ.കെ.സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ഖാരിഈങ്ങളായ ഇസ്മാഈല്‍ ഹുദവി, സുബൈര്‍ റഹ്മാനി തുടങ്ങിയവര്‍ മത്സരത്തിന്റെ വിധികര്‍ത്താക്കളായിരുന്നു.പി. യഹ് യ ഫൈസി, ഇര്‍ഷാദ് അലി വാഫി, കെ.സൈദ് ഫൈസി, ഹംസ ദാരിമി, വി.ശബീറലി ഫൈസി, പി.ഇല്യാസ് മുസ്ലിയാര്‍, അബ്ദുല്‍ മന്നാന്‍ മുസ്ലിയാര്‍, കെ പി. മരക്കാര്‍ ഹാജി, കെ.പി. അബൂബക്കര്‍ ഹാജി, വി അഹ്മദ് കുട്ടി ഹാജി, സുബൈര്‍ ചെറുകാട്ടില്‍, ടി. ഷംസുദ്ദീന്‍. വി. സൈനുല്‍ ആബിദ് വാഫി സ്വാലിഹ് ദാരിമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു

 

Sharing is caring!