മുസ്ലിംലീഗില്‍നിന്ന് എം.പി സ്ഥാനം രാജിവെച്ച് മത്സരിക്കുന്നത് രണ്ടുപേര്‍

മലപ്പുറം: മുസ്ലിംലീഗില്‍നിന്ന് എം.പി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് രണ്ടുപേര്‍. ലോകസഭാ എം.പി സ്ഥാനം രാജിവെച്ച കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ മഞ്ചേരിയോ, ഏറനാട് മണ്ഡലമോ ഉറപ്പിച്ച് മുസ്ലിംലീഗിന്റെ രാജ്യസഭാ എം.പി പി.വി.അബ്ദുല്‍ വഹാബ്. രണ്ടു തവണ രാജ്യസഭാ എം.പിയായ മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നത് ഇതാദ്യം. എം.പി.സ്ഥാനം രാജിവെച്ചുവരുന്നത് ഭരണം ലഭിച്ചാല്‍ മന്ത്രി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയില്‍.
നിലിവില്‍ മഞ്ചേരിയിലെ മുസ്ലിംലീഗിന്റെ സിറ്റിംഗ് എം.എല്‍.എയായ അഡ്വ. എം. ഉമ്മറിന് ഇത്തവണ സീറ്റ് നല്‍കിയേക്കില്ല.
ലീഗിന്റെ കുത്തക സീറ്റായ മഞ്ചേരിയില്‍ നിഷപ്രയാസം ജയിച്ചുകയറാമെന്ന കണക്ക് കൂട്ടലാണ് വഹാബിനുള്ളത്. രണ്ടുതവണ രാജ്യസഭാ എം.പിയായിട്ടുണ്ടെങ്കിലും ഇതുവരെ പൊതുതെരഞ്ഞെടുപ്പില്‍ വഹാബ് ഇതുവരെ മത്സരിച്ചിട്ടില്ല. ഇതിനാല്‍ ജയസാധ്യത ഉറപ്പുള്ള സീറ്റില്‍ മാത്രമെ വഹാബ് മത്സരിക്കുകയുള്ളുവെന്ന് നേരത്തെ തന്നെ നേതാക്കളെ അറിയിച്ചിരുന്നു. സീനിയറായ നേതാക്കന്മാര് മാറിനില്‍ക്കണമെന്ന പൊതുഅഭിപ്രായം ലീഗില്‍നിന്നും നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് പ്രത്യേക പരിഗണന നല്‍കാമെന്നും പൊതുഅഭിപ്രായം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ കെ.പി.എ മജീദ് മത്സരിക്കുമെന്ന സൂചനകളുയര്‍ന്നെങ്കിലും അവസാനം മജീദിനെ പരിഗണക്കേണ്ടെന്ന രീതിയില്‍വരെ ചര്‍ച്ച എത്തിനില്‍ക്കുകയാണ്.
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]