തിരഞ്ഞെടുപ്പ്: കാലിക്കറ്റ് സര്‍വ്വകലാശാല ഫൈനല്‍ ബിരുദ പരീക്ഷകള്‍ മാറ്റിയേക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ഡിഗ്രി ഫൈനല്‍ പരീക്ഷകള്‍ ഈ മാസം 31 ന് ആരംഭിക്കാനിരിക്കുകയാണ്. എന്നാല്‍ ഏപ്രില്‍ ആറിന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കാരണം പരീക്ഷ മാറ്റേണ്ടി വരും. കോളജുകളും അധ്യാപകരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയാകുമ്പോള്‍ പരീക്ഷ നടത്തിപ്പ് സാധ്യമല്ല. പരീക്ഷ മാറ്റുന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക തീരുമാനമായിട്ടില്ലങ്കിലും ഉടനെ ഉണ്ടാകും. തിരഞ്ഞെടുപ്പ് വൈകുമെന്ന് കരുതിയാണ് സര്‍വകലാശാല പരീക്ഷ തിയതി നിക്ഷയിച്ചിരുന്നത്. അതെ സമയം അഞ്ചാം സെമസ്റ്റര്‍ പരീക്ഷ ഈ മാര്‍ച്ച് 15ന് ആരംഭിക്കുമെന്നതില്‍ മാറ്റമുണ്ടാകില്ല.

 

Sharing is caring!