ഈ വര്‍ഷത്തെ ഗാന്ധി ചെയര്‍ അവാര്‍ഡ് ഡോ. ആര്‍. സുരേന്ദ്രന്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഗാന്ധി ചെയര്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഗാന്ധി ചെയര്‍ അവാര്‍ഡ് ഡോ. ആര്‍. സുരേന്ദ്രന്. ബുധന്‍ വൈകീട്ട് 4.30ന് വാഴ്‌സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗവണ്‍മെന്റ് ആര്‍ട്‌സ്, സയന്‍സ് കോളേജ് കോഴിക്കോട് ഫാക്കല്‍റ്റിയായും പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റില്‍ ലക്ച്ചററായും ഔ ദ്യോഗിക ജീവിതം ആരംഭിച്ച ആര്‍. സു
പ്രൊഫസര്‍ & എച്ച്.ഒ.ഡി. 2013-2015 കാലയളവില്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറുമാ
യിരുന്നു. ഹിന്ദി, മലയാളം ഭാഷകളില്‍ അറുപതിലധികം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഹിന്ദി ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ മികച്ച സംഭാവനകള്‍ക്ക് നിരവധി ആദരവുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഡോ. അര്‍സു നിലവില്‍ ജ്ഞാനപീഠ സാഹിത്യ ഉപദേശക സമിതി, കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള ഹിന്ദി ഉപദേശക സമിതി, കേന്ദ്ര ഹിന്ദി ഡയറക്ടറേറ്റ് വിവാര്‍ത്ത കൗണ്‍സില്‍, ഭാരതീയ അനുവാദ് പരിഷത്ത് എന്നിവയിലെ അംഗവും മുമ്പ് ഇന്ത്യന്‍ യൂത്ത് അസോസിയേഷന്‍, ഒയിസ്‌ക ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍, കേരള ഹിന്ദി പരിഷത്ത്, ഭാഷാ സമന്യായ വേദി എന്നിവയുടെ ചെയര്‍മാനായിരുന്നു.
ആര്‍.എസ് പണിക്കര്‍, കെ.എന്‍ പ്രവീണ്‍ കുമാര്‍, ആര്‍.ശ്രീലത, വി.കെ ഭാസ്‌ക്കരന്‍ മൂസത് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Sharing is caring!