പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രി ഓഹരി ഉടമകള്‍ക്ക് 3.99 കോടി രൂപ വിതരണം ചെയ്യും
പെരിന്തല്‍മണ്ണ: 201920 വര്‍ഷത്തെ ലാഭവിഹിതം ആയ 3.99 കോടി രൂപ ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്യുന്നതിന് ഇഎംഎസ് മെമ്മോറിയല്‍ സഹകരണ ആശുപത്രി വാര്‍ഷിക പൊതുയോഗം അംഗീകാരം നല്‍കി. ലാഭവീതം 2021 ഏപ്രില്‍ ഒന്നുമുതല്‍ വിതരണം ചെയ്തു തുടങ്ങും. നടപ്പുവര്‍ഷത്തെ അറ്റാദായം 5.12 കോടി രൂപയാണ്. പ്രൊഫഷണല്‍ എജുക്കേഷന്‍ ഫണ്ടില്‍നിന്നും ആശുപത്രി അക്കാദമി കാമ്പസ് സി നെറ അടിസ്ഥാനസൗകര്യ വികസനത്തിനും നവീകരണത്തിനും ആയി മൂന്നു കോടി രൂപ അനുവദിച്ചു. കേരള സര്‍ക്കാരിനെ നന്ദി രേഖപ്പെടുത്തുന്നു പ്രമേയം വാര്‍ഷിക പൊതു യോഗം അംഗീകരിച്ചു.
വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ചെയര്‍മാന്‍ ഡോ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി.ശശികുമാര്‍ സ്വാഗതം പറഞ്ഞു. കൃഷ്ണന്‍ കാരങ്ങാട് അനുശോചനപ്രമേയവും ജനറല്‍ മാനേജര്‍ അബ്ദുല്‍ നാസിര്‍ ആശുപത്രിയിലെ 2019-20 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു .കഴിഞ്ഞ വാര്‍ഷികപൊതുയോഗം മിനുട്‌സ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസര്‍ ജിമ്മി കാട്ടടിയും മതിപ്പ് ബഡ്ജറ്റ് ഫിനാന്‍സ് മാനേജര്‍ ടി.വി.സരസ്വതിയും അവതരിപ്പിച്ചു.
ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ന്യൂറോ നാവിഗേഷന്‍ സിസ്റ്റം, ഇഎന്‍ടി വിഭാഗത്തില്‍ ടോണ്‍ സെലക്ട് മി കോംബ്ലേ ഷന്‍ മെഷീന്‍ എന്നിവ സ്ഥാപിക്കുന്നതിനും അക്കാദമി കാമ്പസിന് ഡയാലിസിസ് ടെക്‌നിഷ്യന്‍ ന്യൂറോ ടെക്‌നീഷ്യന്‍ കോഴ്‌സുകള്‍ ആരംഭിക്കുക പാര്‍ക്കിംഗ് സൗകര്യം വിപുലീകരിക്കുക എന്നീ പുതിയ പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. ഇഎംഎസ് ഹെല്‍ത്ത് കെയര്‍ സ്‌കീമില്‍ അംഗമായിരിക്കെ മരണപ്പെട്ട മുഹമ്മദ് ഷഹീര്‍ എന്നവരുടെ അവകാശിക്ക് 50000 രൂപയുടെ ഇന്‍ഷൂറന്‍സ് ധനസഹായം ആശുപത്രി ചെയര്‍മാന്‍ ഡോ.എ.മുഹമ്മദ് വിതരണം ചെയ്തു. ശ്രീധരന്‍ നന്ദി പറഞ്ഞു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




