14കാരിയെ പീഡിപ്പിച്ചകേസില്‍ ഇനി പിടികൂടവനുള്ളത് മൂന്നുപേരെ
മലപ്പുറം: മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ ഒമ്പതാം ക്ലാസുകാരിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ ഇതുവരെ അറസ്റ്റിലായത് നാലുപേര്‍. ഇനി പിടികൂടാനുള്ളത് മൂന്നുപേരെകൂടി. കേരളത്തില്‍നിന്നും മുങ്ങിയ രണ്ടു പേര് കൂടി മിനിഞ്ഞാന്നാണ്
കര്‍ണാടക കുടകില്‍ നിന്നും പോലീസ് പിടികൂടിയത്. വളവന്നൂര്‍ സ്വദേശികളായ കുണ്ടില്‍ മുഹമ്മദ് സ്വാലിഹ്(22), കുണ്ടില്‍ മുഹമ്മദ് ഉബൈസ് (21) എന്നിവരാണ് കല്പകഞ്ചേരി പോലീസിന്റെ പിടിയിലായത്. ഇവര്‍ക്കു പുറമെ തുവ്വക്കാട് നെല്ലപറമ്പ് ചങ്ങനക്കാട്ടില്‍ മുഹമ്മദ് അഫ്ലാഹ് (22), ഒഴൂര്‍ തലക്കാട്ടൂര്‍ ചാനാട്ട് വീട്ടില്‍ മുഹമ്മദ് റായിക്ക് (22) എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴിപരിചയപ്പെട്ട 14 കാരിയെ മുപ്പതുകാരനും സുഹൃത്തുക്കളും പീഡനത്തിരയാക്കുകയായിരുന്നു. കന്മനം സ്വദേശി ചങ്ങണക്കാട്ടില്‍ മുഹമ്മദ് അഫ്ലലഹ്, തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റാഫീഖ് എന്നിവരെയാണ് പോലീസ് മുമ്പ് പിടികൂടിയിരുന്നത്.
ചൈല്‍ഡ് ലൈനിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് വന്ന രഹസ്യവിവരത്തിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രധാന പ്രതിയായ മുപ്പതുകാരനാണ് കുട്ടിയെ ഇന്‍സ്റ്റ ഗ്രാം വഴി പരിചയപ്പെടുന്നത്.ശേഷം ഈ സൗഹൃദം മറയാക്കി മയക്കമരുന്നുകള്‍ നല്‍കിയായിരുന്നു പീഡനം. ഭീഷണിപ്പെടുത്തി വിവിധയിടങ്ങളില്‍
വാഹനത്തില്‍ കൊണ്ടു പോയി പീഡിപ്പിക്കുയായിരുന്നുവെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.
താനൂര്‍ ഡിവൈഎസ്പി എം ഐ ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഏഴ് പേര്‍ക്കെതിരെയും പ്രത്യേക കേസുകള്‍ രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം. വനിതാ പൊലീസ് ഉള്‍പ്പെടുന്ന സംഘമാണ് രൂപീകരിച്ചത്. ലഹരി മാഫിയയുമായി പ്രതികള്‍ക്കുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ തമ്മില്‍ പരസ്പരബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടില്‍ ഫോറന്‍സിക് പരിശോധന നടന്നെങ്കിലും ലഹരി ഇടപാടുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടില്ല. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. രാത്രി വീട്ടിലുള്ളവര്‍ ഉറങ്ങിയശേഷം പ്രതികള്‍ വീട്ടിലെത്തി ലഹരി നല്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. നിര്‍ഭയ ഹോമില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയ കൗണ്‍സലിങ്ങും ലഹരിവിമുക്തിക്കായുള്ള ചികിത്സയും നല്‍കിവരികയാണ്.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).