സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രക്ക് പ്രൗജ്വല തുടക്കം

എടപ്പാള്‍: ഭിന്നിപ്പിന്റെ വിത്തുപാകി ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ച് നിന്നു മറുപടി പറയാന്‍ സമയമായതായി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.എല്ലാവരും ഒന്നാണെന്ന മഹത്തായ ആശയമാണ് മുസ്ലിംലീഗ് പ്രസ്ഥാനം ഉയര്‍ത്തുന്നതെന്നും ഈ ഒരുമയെ തകര്‍ത്ത് കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും അത് ഒരിക്കലും മുസ്ലിംലീഗ് അനുവദിക്കില്ല. ഈ സൗഹാര്‍ദ ഭൂമിയുടെ കാവല്‍ക്കാരായി മുസ്ലിംലീഗ് എന്നുമുണ്ടാവുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.ജാഥാ നായകന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് പതാക കൈമാറി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ യാത്ര ഉദ്ഘാടനം ചെയ്തു.മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ അഷ്റഫ് കോക്കൂര്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി മുഖ്യപ്രഭാഷണം നടത്തി. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സി.പി ബാവ ഹാജി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ. എന്‍.ശംസുദ്ധീന്‍ എം.എല്‍.എ, കെ.എസ് ഹംസ, അബ്ദുറഹിമാന്‍ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, പി.എം.എ സലാം, സുഹറാ മമ്പാട്, അഡ്വ. കെ.പി മറിയുമ്മ. എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, പി.ഉബൈദുല്ല, മഞ്ഞളാകുഴി അലി, ടി.വി ഇബ്രാഹീം,കെ.എന്‍.എ ഖാദര്‍, എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ. എം. റഹമത്തുല്ല, മുസ്ലിംയൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി.കെ ഫൈസല്‍ ബാബു, കുറുക്കോളി മൊയ്തീന്‍, ടി.പി അഷ്റഫലി, പി.കെ നവാസ്, ഫൈസല്‍ ബാഫഖി തങ്ങള്‍, യു.സി രാമന്‍, എ.പി ഉണ്ണികൃഷ്ണന്‍, ഹനീഫ മൂന്നിയൂര്‍, അന്‍വര്‍ നഹ, മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ ജാഥ വൈസ് ക്യാപറ്റന്‍ അഡ്വ. യു.എ ലത്തീഫ്, ഡയരക്ടര്‍ ഇസ്മാഈല്‍ മൂത്തേടം,ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഉമര്‍ അറക്കല്‍, സലീം കുരുവമ്പലം, എം.എ ഖാദര്‍, എം.കെ ബാവ, സി. മുഹമ്മദാലി, പി.എ റഷീദ്, എം. അബ്ദുല്ല കുട്ടി, പി.കെ.സി അബ്ദുറഹിമാന്‍, കെ.എം ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി, ശരീഫ് കുറ്റൂര്‍, മുസ്തഫ അബ്ദുല്‍ ലത്തിഫ്, കബീര്‍ മുതപറമ്പ്, വി.എ വഹാബ്, അഡ്വ. പി.വി മനാഫ്, അഹമ്മദ് ബാഫഖി തങ്ങള്‍, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, അഡ്വ. അബു സിദ്ധീഖ്, ടി.എച്ച് കുഞ്ഞാലി ഹാജി, ശമീര്‍ ഇടിയാട്ടില്‍, പി.വി അഹമ്മദ് ഷാജു, ശറഫു പിലാക്കല്‍, അഷ്ഹര്‍ പെരുമുക്ക്, ബാവി വിസപ്പടി, ഷാനവാസ് വട്ടത്തൂര്‍, വി.കെ.എം ഷാഫി, കെ.സി ഷിഹാബ്, ഷബീര്‍ ബിയ്യം, പി.പി ഉമ്മര്‍, വി.എം അഷ്റഫ്, വി.വി ഹമീദ്, റഷിദ് കോക്കുര്‍, നദീം ഒള്ളാട്ട്, സിറാജ് പൊന്നാനി സംസാരിച്ചു.

പൊന്നാനികളരിയിലെ സാഹിത്യപ്രതിഭകള്‍ക്ക്
സ്മാരകങ്ങള്‍ ഉയരണം: സൗഹൃദ സദസ്

എടപ്പാള്‍: വര്‍ത്തമാന മലയാളത്തിന്റെ ആശയും ആശങ്കകളും പങ്കുവെച്ച് സൗഹൃദ സദസ്സ് ,മത സാമൂഹിക സംസ്‌കാരിക മേഖലയിലെ പ്രമുഖര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, വ്യാപാരികള്‍, ആരോഗ്യ വിദഗ്ധര്‍, കലാ കായിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങ് പൊന്നാനിയുടെ സംസ്‌കാരിക വൈജ്ഞാനിക തനിമക്ക് നിറം പകര്‍ന്നു. പൊന്നാനിയുടെ മണ്ണില്‍ സാഹിത്യ, വൈജ്ഞാനിക, സാംസ്‌കാരി വിപ്ലവം തീര്‍ത്ത മഹാരഥന്‍മാരുടെ പേരില്‍ സ്മാരകങ്ങള്‍ ഉയര്‍ന്നു വരണമെന്ന് സദസ് ആവശ്യപ്പെട്ടു. സൈനുദ്ധീന്‍ മഖ്ദൂമും ഉമര്‍ ഖാസിയും ഉറൂബും ഇടശ്ശേരിയും പ്രകാശം പരിത്തിയ നാട്ടില്‍ ഇത്തരത്തില്‍ സ്മാരകം അനിവാര്യമാണെന്നും യോഗം അടിവരയിട്ടു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുന്ന യാത്രയിലൂടെ മുസ്ലീംലീഗ് ഉയര്‍ത്തിപടിക്കുന്ന ലക്ഷ്യങ്ങളെ സദസ്സില്‍ പങ്കെടുത്ത പ്രതിനിധികള്‍ പ്രശംസിച്ചു. എടപ്പാള്‍ മാണൂരിലെ മലബാര്‍ ഡെന്റല്‍ കോളജിലാണ് ചടങ്ങ് അരങ്ങേറിയത്. ഒരു മതസ്തര്‍ക്കും ഭിന്നാഭിപ്രായങ്ങളില്ലാതെ സര്‍വ്വം ആദരിക്കുന്ന പാണക്കാട് കുടുംബത്തില്‍ നിന്നും മാനവിക ഐക്യത്തിന്റെ സന്ദേശമോതി പുറപ്പെട്ട ജാഥ രാജ്യം ആവശ്യപ്പെടുന്ന കലത്താണ് നടക്കുന്നതെന്ന് സദസ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചിലരുയര്‍ത്തുന്ന ആരോപണങ്ങളെ പുറംകാലുകൊണ്ടു തട്ടിമാറ്റാന്‍ നമുക്ക് സാധിക്കണം. പകരം നന്മയുള്ള നാടിനെയും സമുഹത്തെയും വളര്‍ത്തിയെടുക്കാന്‍ വേണ്ടപദ്ധതികള്‍ ആവിഷ്‌കരിക്കണം. അത്തരിത്തിലൊരു മഹത്തായ ലക്ഷ്യത്തിനു വേണ്ടിയുള്ള യാത്രയാണ് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും സദസ് അഭിപ്രായപ്പെട്ടു.
ചര്‍ച്ചയില്‍ വിവിധ ആവശ്യങ്ങള്‍ സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ചു. വികസനത്തിന്റെ പേരില്‍ വ്യാപാരികളെ പീഡിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഇതിനു വേണ്ടി പുതിയ നിയമ നിര്‍മ്മാണം കൊണ്ടു വരണമെന്നും വ്യാപാരി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ദുരന്ത സമയങ്ങളില്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ സഹായമെത്തിക്കുന്നതിന് സംവിധാനം വേണമെന്നും സദസില്‍ ആവശ്യമുയര്‍ന്നു. പ്രവാസികള്‍ക്ക് നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് യാഥാര്‍ത്ഥ്യമാക്കണം. കലാ സംസ്‌കാരിക മേഖലയെ പരിപോഷിക്കുന്ന രീതിയിലുള്ള സര്‍വ്വകലാ ശാലകള്‍ സംസ്ഥാനത്ത് ഉയര്‍ന്നു വരണം. അറബിക് സര്‍വ്വകലാ ശാല യാഥാര്‍ത്യമാക്കണം. ഈ സര്‍വ്വകലാ ശാലക്ക് സൈനുദീന്‍ മഖ്ദൂമിന്റെ പേരു നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിലുയര്‍ന്നു വന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നത് മുസ്്ലിംലീഗിന്റെ ഉത്തരവാദിത്വമായി കാണുമെന്നും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്നും തങ്ങള്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സംസ്‌കാരിക വൈദ്യങ്ങളുടെ സംഗമ ഭൂമയില്‍ ഇത്തരത്തിലൊരു പരിപാടി ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. രാജ്യത്തിന്റെ സൗഹൃദത്തിന് കാവല്‍ നില്‍ക്കാന്‍ പുതിയ കൂട്ടായ്മകള്‍ ഉയര്‍ന്നു വരണമെന്നും തങ്ങള്‍ പറഞ്ഞു.
മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, വൈസ് പ്രസിഡന്റ് സി.പി ബാവ ഹാജി, അഡ്വ. എം. ഉമര്‍ എം.എല്‍.എ, ഡോ. ഗോപിനാഥ്, കുഞ്ഞാവു ഹാജി, കെ. ബാലന്‍ മാസ്റ്റര്‍, അബ്ദുല്‍ മജീദ് സഹരി, എ. വേലായുധന്‍, എ.വി.എം ഉണ്ണി, പി. മണികണ്ഠന്‍, സോപാനം സന്തോഷ്, മഖ്ദൂം മുത്തുകോയ, ടി.വി അബ്ദുറഹിമാന്‍കുട്ടി മാസ്റ്റര്‍, സയ്യിദ് ഉമര്‍ ബാഹുസൈന്‍ സഖാഫ് തങ്ങള്‍, മുഹമ്മദ് ഫൈസല്‍, ഡോ. എം.കെ സലീം, കെ.വി സ്‌ക്കീര്‍ ഹുസൈന്‍, എം.വി ശ്രീധരന്‍ മാസ്റ്റര്‍, കെ.വി ഹബീബുല്ല, ഖാസിം ഫൈസി, ടി. മൊയ്തീന്‍ മൗലവി, എന്‍. കുഞ്ഞിപ്പ മാസ്റ്റര്‍, അബൂബക്കര്‍ ഹാജി, പി.വി മുഹമ്മദ് മൗലവി, കെ.എച്ച് ഹാരിസ്, പി.പി ഉമര്‍, അബ്ദുല്‍ ഖാദര്‍, സയ്യിദ് അഹമ്മദ്, അബ്ദുല്‍ മജീദ് പൊ്ന്നാനി, താഹിര്‍ ഇസ്്മാഈല്‍, ടി.യു സിദ്ധീഖ്, അ്ബ്ദുല്‍ മജീദ് ഫൈസി, ഹിബ്സുല്‍ റഹ്്മാന്‍ വാരിയത്ത് മുഹമ്മദലി, കലാഭവന്‍ അഷ്റഫ് സംസാരിച്ചു.

 

Sharing is caring!