വിഷം കഴിച്ച ഗൃഹനാഥന് മഞ്ചേരിയില്‍ മരിച്ചു

മഞ്ചേരി : വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന് ഇന്നു രാവിലെ മരണപ്പെട്ടു. മഞ്ചേരി വേട്ടേക്കോട് പരേതനായ കോഴിത്തൊടി അബ്ദുള്ളക്കുട്ടിയുടെ മകന് അബ്ദുല്‍ കരീം (50) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായ അബ്ദുല്‍ കരീം ഇക്കഴിഞ്ഞ ബുധനാഴ്ച പെരിന്തല്‍മണ്ണ താഴെക്കോടുള്ള ഭാര്യ വീട്ടില്‍ വെച്ചാണ് വിഷം കഴിച്ചത്. പെരിന്തല്‍മണ്ണ പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സുഹ്റാബിയാണ് ഭാര്യ. മക്കള്‍ : ഫൗസിയ, തെസ്നി. മരുമക്കള്‍ : ജലീല്‍, മുഹമ്മദ് മുസ്തഫ. സഹോദരങ്ങള്‍ : മുഹമ്മദ്, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ അസീസ്, ഉമ്മുകുത്സു, ഫാത്തിമ, മുനീറ, ഖദീജ, സുനീറ.
RECENT NEWS

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്തു
മലപ്പുറം: കേരളത്തിലെ ആരോഗ്യ വകുപ്പ് അനാരോഗ്യവകുപ്പ് ആയി മാറിയിട്ടുണ്ടെന്നും, വിദേശത്തു മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രി ചികിത്സ തേടിപ്പോകും മുമ്പ് ഇവിടത്തെ സാധാരണക്കാർക്ക് പാരസെറ്റമോൾ എങ്കിലും ഉണ്ടോയെന്ന് ഉറപ്പു വരുത്തണമായിരുന്നന്നും,കേരളത്തിലെ [...]