തിരൂരിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

മഞ്ചേരി : വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരൂര്‍ ബി പി അങ്ങാടി പുല്ലൂണിപ്പറമ്പില്‍ മുഹമ്മദ് ഷെരീഫിന്റെ മകന്‍ ഉനൈസ് (17) ആണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. ബി പി അങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. മാതാവ് : ഹസീന, സഹോദരന്‍ : ഉവൈസ്. തിരൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

Sharing is caring!