പാണക്കാട് സാദിഖലി തങ്ങള്‍ നയിക്കുന്ന സ്നേഹ സന്ദേശയാത്ര: സൗഹൃദ സദസ്സുകള്‍ക്ക് തുടക്കമായി

നിലമ്പൂര്‍: മാനവിക ഐക്യത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രയോടനുബന്ധിച്ച് നടത്തുന്ന സൗഹൃദ സദസ്സുകള്‍ക്ക് തുടക്കമായി. മമ്പാട് ടാണയിലെ ടീക് ടൗണ്‍ കണ്വെന്ഷന് സെന്ററില്‍ വെച്ച് നടന്ന പരിപാടി ശ്രദ്ധേയമായിരുന്നു. രാജ്യം ഇന്ന് അഭിമൂഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന കാരണം മതങ്ങളല്ലെന്നും, നിലവിലുള്ള സൗഹാര്ദ്ധാന്തരീക്ഷത്തെ ബോധപൂര്‍വ്വം തകര്‍ക്കാനുള്ള ഗൂഡ നീക്കമാണെന്നും സദസ്സിലെ ഓരോ വിശിഷ്ടാതിഥികളും ചൂണ്ടിക്കാട്ടി.
ലോകത്തിന് മുന്നില്‍ മാനവ ഐക്യത്തിന് മാതൃക സൃഷ്ടിച്ച നാടാണ് ഭാരതം. ന്യൂനപക്ഷ സുരക്ഷയിലൂടെ മാത്രമേ ജനാധിപത്യ ഇന്ത്യക്ക് പൂര്‍ണ്ണത കൈവരിക്കുവാന്‍ സാധിക്കുകയുള്ളവെന്നും സദസ്സ് വിലയിരുത്തി. ഇത്തരം സദസ്സുകള്‍ മേല്‍തട്ടില്‍ മാത്രമല്ല, ഓരോ പ്രാദേശിക ഇടങ്ങളിലും സൗഹാര്‍ദ്ധ വേദികളുണ്ടാവണമെന്നാണ് എല്ലാവരും ഏകകണ്ഡമായി അഭിപ്രായപ്പെട്ടത്. ഭാരതതത്തിന്റെ നട്ടെല്ല് ആത്മീയതയാണെന്ന് കോഴിക്കോട് ശ്രീരാമകൃഷ്ണമിഷന് ഡയറക്ടര്‍ സ്വാമി നരസിംഹാനന്ദ അഭിപ്രായപ്പെട്ടു. സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ധേഹം വര്‍ത്തമാന കാലത്തെ കലുഷിതമായ സാഹചര്യങ്ങളെ വിമര്‍ശിച്ചത്. ഭാരത്തില്‍ സഹിഷ്ണുത മാത്രമല്ല, എല്ലാ ആത്മീയതയെയും സ്വികരിക്കുന്ന സംസ്കാരമാണുള്ളതെന്ന് അദ്ധേഹം ചൂണ്ടിക്കാട്ടി. ലോകത്ത് എല്ലാ മതങ്ങളും ഇല്ലാതായാലും ഇന്ത്യയില്‍ അത്തരത്തില്‍ സംഭവിക്കില്ല. പല പേരുകളില്‍ നാം ഈശ്വരനെ വിളിച്ച് പ്രാര്‍ഥിക്കുന്നു. എന്നാല്‍ അതെല്ലാം ഒന്നാണ്. ഭാരതത്തില്‍ മതപരമായ വേര് തിരിവ് ഉണ്ടായിരുന്നില്ല. എന്നാല്‍ നമ്മുടെ പാരമ്പര്യത്തെ ചിലര്‍ തകര്‍ക്കുവാന്‍ ശ്രമിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ നല്ലകാലം തിരിച്ചുവരട്ടെ. നമ്മുടെ രാജ്യം എല്ലാ ആത്മീയതയെയും ഉള്‍കൊള്ളുന്ന പഴയ പ്രതാപത്തിലേക്ക് തിരിച്ചുപോകാന്‍ രാജ്യമൊട്ടുക്കും ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ ഉണ്ടാകട്ടെയെന്നും സ്വാമി ആശംസിച്ചു. യുവതലമുറക്ക് എന്ത് നല്‍കണം എന്നതിനെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുകൂടി ഇത്തരം സദസ്സുകളിലൂടെ ഉയര്‍ന്നുവരണമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യ.എ ലത്തീഫ് സ്വാഗതം പറഞ്ഞു. എം.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി ടി.പി.അഷ്റഫലി ആമുഖ പ്രസംഗം നടത്തി. പി.വി.അബ്ദുല്‍ വഹാബ് എം.പി, പി.കെ.ബഷീര്‍ എം.എല്‍.എ, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ഇസ്മായില്‍ മൂത്തേടം, ഉമ്മര്‍ അറക്കല്‍, സലിം കരുവമ്പലം, സി.മുഹമ്മദാലി, എം.എ.ഖാദര്‍, എം.കെ.ബാവ, എം.അബ്ദുള്ളക്കുട്ടി, പി.കെ.സി അബ്ദുറഹിമാന്, നൗഷാദ് മണ്ണിശ്ശേരി, മുസ്തഫ അബ്ദുലത്തീഫ്, കബീര്‍ മുതുപറമ്പ്, സി.എച്ച്.ഇഖ്ബാല്‍, ടി.പി.സിദ്ധീഖ്, ജസ്മല്‍ പുതിയറ, കുഞ്ഞാപ്പു ഹാജി, ഫസ്ലുല് ഹഖ് മാസ്റ്റര്‍, വി.എ.കെ തങ്ങള്‍ തുടങ്ങിവര്‍ സംസാരിച്ചു.
ചര്‍ച്ചയില്‍ ഫാ.മാത്യൂസ് വട്ടിയാനിക്കല്‍, ഫാ.മത്തായി ജോസഫ്, സുഹൈല്‍ ചുങ്കത്തറ, സലീം എടക്കര, ഹകീം ചോലയില്‍, ഡോ.കേദാര്‍നാഥ്,ഒ.എം കരവാരക്കുണ്ട്, രാജന് കരുവാരക്കുണ്ട്,മജീഷ്യന്‍ ആ.കെ മലയത്ത്, റഷീദ് മമ്പാട്, അബ്ദു റഷീദ് വല്ലാഞ്ചിറ, പി.ടി.തോമസ്, കുഞ്ഞു മുഹമ്മദ് കാളികാവ്, മുഹമ്മദ് സലീം എടക്കര, ബാബുരാജ് തുവ്വൂര്‍, വിനോദ് പി.മേനോന് മമ്പാട് ശിവന്‍കുട്ടി തുടങ്ങിയവര്‍ സൗഹദ സദസ്സിനെ ഗൗരവകരമായ ചര്‍ച്ചയിലേക്ക് നയിച്ചു.
സൗഹാര്‍ദ്ധ മാപ്പിളപ്പാട്ട് ആലപിച്ച് സദസ്സിനെ കയ്യിലെടുത്ത് സാദിഖലി തങ്ങള്‍
മലയാളക്കരക്ക് പ്രിയങ്കരമായ മാപ്പിളപ്പാട്ട് പടപ്പ് പടപ്പോട് പിരിശത്തില്‍ നിന്നോളി…… എന്ന് തുടങ്ങുന്ന എക്കാലത്തെയും സ്നേഹത്തിന്റെയും, സൗഹൃദത്തിന്റേയും സന്ദേശം വിളംബരം ചെയ്യുന്ന ഗാനമാലപിച്ചാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സൗഹൃദ സദസ്സിന്റെ ചര്‍ച്ചക്കുള്ള മറുപടി പ്രസംഗം അവസാനിപ്പിച്ചത്. മനോഹരമായി ആലാപനം പൂര്‍ത്തിയായതോടെ സദസ്സ് വലിയ കയ്യടികളോടെയാണ് അത് സ്വീകരിച്ചത്. എല്ലാ മതങ്ങളും സ്നേഹവും, സൗഹാര്‍ദ്ധവും, സമാധാനവുമാണ് പഠിപ്പിക്കുന്നതെന്നും, ഇവിടെ എല്ലാവരും അഭിപ്രായപ്പെട്ടത് ഒരേ കാര്യമാണെന്നും അദ്ധേഹം പറഞ്ഞു. സ്നേഹവും, കാരുണ്യവുമാണ് വലിയ സമ്പത്ത്. കഴിഞ്ഞ രണ്ട് പ്രളയത്തില്‍ നമ്മള് അത് കണ്ടതാണ്. വയനാട്ടിലെ പ്രളയബാധിതര്‍ക്ക് കോഴിക്കോട് പോയി ഒരു കടയിലെ മുഴുവന്‍ വസ്ത്രവും വാങ്ങി നല്കിയ വ്യക്തിയുണ്ട്. അദ്ധേഹത്തെ അത് ചെയ്യിപ്പിച്ചത് കാരുണ്യമനസ്സാണ്. പ്രതിസന്ധികളെ മറികടക്കാന്‍ ഇത്തരം മനസ്സുകള്‍ക്കാണ് സാധിക്കുക. നല്ല മനസ്സുള്ളവര്‍ക്ക് മാത്രമേ ഇതിന് സാധിക്കൂ. ജിഹാദ് പൈശാചികതക്കെതിരെയുള്ള യുദ്ധമാണ്. അവനവന് പേറുന്ന മാലിന്യങ്ങള്‍ക്കെതിരെയുള്ള യുദ്ധം. ജിഹാദിന് മതമില്ല എല്ലാ മതങ്ങളും പഠിപ്പിക്കുന്ന ജിഹാദ് ഇതുതന്നെയാണ്. ഇന്ന് ലോകം പൈശാചികതയോട് ഒട്ടി നില്‍ക്കുന്നുവെന്നതാണ് ഇന്ന് ലോകം നേരിടുന്ന പ്രതിസന്ധി. പ്രളയങ്ങളും, കോവിഡ് രോഗവുമെല്ലാം ഈ പൈശാചികതക്കെതിരെയുള്ള ചില അടയാളങ്ങളാണ്. അവ നമുക്ക് ഒട്ടേറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്. മതം മാനവികതയാണ് തേടുന്നത്. നമുക്ക് വിവരം ഉണ്ട്. അത് ഉപരിവിപ്ലവങ്ങളാണെന്നു മാത്രം. അത് താഴെ തട്ടില്‍ ഏല്‍ക്കുന്നില്ല. സാമൂഹ്യമാധയമങ്ങളിലൂടെ മതത്തെ അറിയുന്നവര്‍ പലരും തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയുള്ളതല്ല ഈ സദസ്സ്. എന്നാല്‍ രാഷ്ട്രീ്യ നന്മകള് തിരിച്ചുവരണമെന്ന് ഈ സദസ്സ് ലക്ഷ്യം വെക്കുന്നുണ്ട്. എല്ലാ വിഭാഗത്തിലുള്ളവരും ഈ സദസ്സിലുണ്ട്. ഈ സാന്നിദ്ധ്യം തന്നെ നമ്മുടെ മനസ്സ് ഓന്നാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]