ആംബുലന്‍സ് ജീവനക്കാരിക്ക് മാനഭംഗം : പെരിന്തല്‍മണ്ണയിലെ പച്ചീരി അബ്ദുല്‍നാസറിന് മുന്‍കൂര്‍ ജാമ്യമില്ല

മഞ്ചേരി : ആംബുലന്‍സ് ജീവനക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. പെരിന്തല്‍മണ്ണ പാതായ്ക്കര പച്ചീരി അബ്ദുല്‍നാസര്‍ (50)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോണ്‍ തള്ളിയത്. 2021 ജനുവരി 23ന് രാത്രി പത്തര മണിക്കാണ് കേസിന്നാസ്പദമായ സംഭവം. പെരിന്തല്‍മണ്ണയിലെ ആംബുലന്‍സില്‍ ജോലിക്കാരിയായ യുവതിയെ പ്രതികള്‍ ബലാല്‍സംഗത്തിന് ശ്രമിക്കുകയും രംഗം മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. കേസിലെ ഒന്നാം പ്രതി ഹനീഫയെ ജനുവരി 24ന് അറസ്റ്റ് ചെയ്തിരുന്നു.

 

Sharing is caring!