വിവാഹ വാഗ്ദാനം നല്‍കി പീഡനം യുവാവ് അറസ്റ്റില്‍

പൂക്കോട്ടുംപാടം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്സില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി കണ്ണത്ത് ആഷിഖ് (26)നെയാണ് പൂക്കോട്ടുംപാടം എസ് ഐ ഓകെ വേണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയതത് . 2018-19 വര്‍ഷങ്ങളിലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത് . യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി പിന്നീട് ബന്ധത്തില്‍ നിന്നും പിന്‍മാറി മറ്റൊരു വിവാഹിതയായ വീട്ടമ്മയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോകുകയായിരുന്നു. നിലമ്പൂര്‍ ഡിവൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികെ ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൊണ്ടോട്ടിയില്‍ വെച്ച് കഴിഞ്ഞ ദിവസം ക്രൈം സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത് പ്രതിയെ നിലമ്പൂര്‍ ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
എസ് ഐ പി അബ്ദുള്‍ കരീം, എ എസ് ഐ എ സുബ്രഹ്മണ്യന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഇ ജി ജയലക്ഷമി, സി പി ഓ മാരായ ടി. നിബിന്‍ദാസ്, പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

 

Sharing is caring!