മുന്‍ മലപ്പുറം നഗരസഭാ ചെയര്‍മാനും മുസ്ലിംലീഗ് നേതാവുമായിരുന്ന സാധു റസാഖും അനുയായികളും ബിജെപിയില്‍ ചേര്‍ന്നു

മലപ്പുറം: മുന്‍ മലപ്പുറം നഗരസഭാ ചെയര്‍മാനും മുസ്ലിംലീഗ് നേതാവുമായിരുന്ന സാധു റസാഖും അനുയായികളും ബിജെപിയില്‍ ചേര്‍ന്നു. മലപ്പുറം പാണ്ടിക്കാട്ടെ പരമ്പരാഗത സി.പി.എം കുടുംബാംഗം ഉള്‍പ്പെടെ ബി.ജെ.പിയില്‍ചേര്‍ന്നത് കെ.സുരേന്ദ്രന്റെ വിജയയാത്ര മലപ്പുറത്ത് എത്തിയപ്പോള്‍. റസാഖിനെ കൂടാതെ വിവിധ പാര്‍ട്ടികളിലെ നിരവധി നേതാക്കളും ബി.ജെ.പിയിലെത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയ്ക്ക് മലപ്പുറത്ത് നല്കിയ സ്വീകരണ യോഗത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും ബിജെപിയിലെത്തിയത്.
നിലവില്‍ ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറിയെറ്റ് അംഗമായിരുന്ന സാധു റസാഖ് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. പ്രവാസി ലീഗിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനുമാണ്. ഐ എന്‍ എല്ലിലെ സമാന ചിന്താഗതിയുള്ളവരുമായി കൂടിയാലോചിച്ച് ഭാവി പരിപാടികള്‍ ആലോചിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. കേരള കോണ്‍ഗ്രസ്സ്(ബി) ജില്ലാ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, പാണ്ടിക്കാട്ടെ പരമ്പരാഗത സി.പി.എം കുടുംബാംഗം ശിവശങ്കരന് നമ്പീശന്, വേങ്ങര കായല്‍ മീത്തില്‍ അബ്ദുള്‍ റഹ്മാന് എന്നിവരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ഹാരാര്‍പ്പണം ചെയ്ത് സ്വീകരിച്ചു.
സാധു റസാഖിന് ഐ.എന്‍.എല്ലുമായി ബന്ധമില്ല
ബിജെപിയില്‍ ചേര്‍ന്ന സാധു റസാഖ് ഐഎന്‍എല്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹിയാണെന്ന വിധത്തിലുള്ള ബിജെപി യുടെയും അദ്ദേഹത്തിന്റെയും അവകാശവാദം പച്ചകളവാണെന്ന് ഐഎന്‍ എല്‍ ജില്ലാസിക്രട്ടറിയേറ്റ് അറിയിച്ചു. രണ്ടര വര്‍ഷമായി പാര്‍ട്ടിയുമായി അദ്ദേഹത്തിന്ന് ഒരു ബന്ധവുമില്ല. വ്യാജ പ്രചരണത്തെ പൊതുസമൂഹം തള്ളിക്കളയണമെന്ന് ജില്ലാ ജനറല്‍ സിക്രട്ടറി സിപി അന്‍വര്‍ സാദത്ത് പറഞ്ഞു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]