രാഹുല്‍ ഗാന്ധി പരാജയപ്പെട്ട നേതാവെന്ന് എ.വിജയരാഘവന്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി പരാജയപ്പെട്ട നേതാവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. പുതുച്ചേരിയിലെ കാലുമാറ്റം തടയാന്‍ കഴിയാത്ത ആളാണ് കേരളത്തില്‍ വന്ന് സര്‍ക്കാറിനെതിരെ പറയുന്നത്. പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ മോദിയുടെ സഹായം ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസ് നേതൃത്വം. അവരുടെ ഇംഗ്ലീഷ് പരിഭാഷയാണ് രാഹുലിന്റെ പ്രസംഗമെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.

 

Sharing is caring!