ബി.ജെ.പി.യില്‍ ചേര്‍ന്ന മെട്രോമാന് ഇ. ശ്രീധരന് മത്സരിക്കുക പാലക്കാട് ?

പാലക്കാട്: ബി.ജെ.പി.യില്‍ ചേര്‍ന്ന മെട്രോമാന് ഇ. ശ്രീധരന് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചേക്കും. ബി.ജെ.പിക്ക് ഏറെ സ്വാധീനമുള്ള പാലക്കാട് മണ്ഡലത്തില്‍ ശ്രീധരനെ മത്സരിപ്പിക്കുന്നത് ജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. <യൃ>
പാലക്കാട് ജില്ലയില്‍ ബി.ജെ.പി ജയസാധ്യത പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളാണ് പാലക്കാടും മലമ്പുഴയും. രണ്ടിടങ്ങളിലും കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു ബി.ജെ.പി. പാലക്കാട് നഗരസഭയില്‍ ഭൂരിപക്ഷത്തോടെ ഭരണത്തില്‍ തുടരാന്‍ കഴിഞ്ഞതും ഇത്തവണ മണ്ഡലത്തിലുള്ള ബി.ജെ.പിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ശ്രീധരനെ മത്സരിപ്പിച്ചാല്‍ പാര്‍ട്ടിക്ക് പുറത്തു നിന്നുള്ള പിന്തുണകൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഏതെങ്കിലും പ്രധാന മണ്ഡലമാണ് ശ്രീധരനായി പരിഗണിച്ചിരുന്നത്. എന്നാല്‍ ഇതില്‍ പാലക്കാട് മണ്ഡലം തന്നെയാണ് കൂടുതല്‍ സാധ്യതയുള്ളതായി നേതൃത്വം കരുതുന്നത്. ശ്രീധരന് മത്സരിച്ചാല്‍ നിലവിലെ എം.എല്‍.എ ഷാഫി പറമ്പിലിന് ഏറെ സ്വാധീനമുള്ള കല്പാത്തി ഉള്‍പ്പടെയുള്ള അഗ്രഹാരങ്ങളിലെ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനാവുമെന്ന കണക്കുകൂട്ടലും ബി.ജെ.പിക്കുണ്ട്. ഇതിനു പുറമെ യുവാക്കളെയും സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നവരെയും സ്വാധീനിക്കാന്‍ കഴിയുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു.
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]