മലപ്പുറം ജില്ലയിലെ മികച്ച സ്‌കൂള്‍ ലൈബ്രറിക്കുള്ള പുരസ്‌ക്കാരം എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂരിന്

മലപ്പുറം ജില്ലയിലെ മികച്ച സ്‌കൂള്‍ ലൈബ്രറിക്കുള്ള പുരസ്‌ക്കാരം എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂരിന്

മലപ്പുറം: സ്വാതന്ത്രസമര സേനാനിയും, സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന പി ഗംഗാധരേട്ടന്റെ സ്മരണക്കായി അള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച സ്‌കൂള്‍ ലൈബ്രറിയുടെ പുരസ്‌കാരം എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂരിന് ലഭിച്ചു. അയ്യായിരം രുപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം..
പതിനാറായിരത്തിലധികം വൈവിധ്യമാര്‍ന്നപുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് കൊട്ടൂരിലെ ലൈബ്രറിയിലുള്ളത്.കഥ, കവിത,ബാലസാഹിത്യം നോവല്‍., ഓര്‍മ്മ – അനുഭവം. നാടകം ‘യാത്രാവിവരണം ജീവചരിത്രം,ചരിത്രം. ശാസ്ത്രം ക്വിസ് റഫറന്‍സ്തുടങ്ങിയ രീതിയില്‍ പുസ്തകങ്ങള്‍ അലമാരിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഭാഷാടിസ്ഥാനത്തിലും പുസ്തകങ്ങള്‍ വിന്യസിച്ചിരിക്കുന്നു.
രക്ഷിതാക്കളുടെ വായനയെ പ്രോത്സാഹിപ്പിക്കാനായി സ്‌കൂളിലെത്തി പുസ്തകങ്ങള്‍ എടുക്കാനുള്ള സൗകര്യവും, ഡിജിറ്റല്‍ സൗകര്യത്തോടെ ഇരുന്ന് വായിക്കുവാനും ലൈബ്രറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടാതെ വിദ്യാര്‍ത്ഥികളില്‍ വായനയെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി വിത്യസ്ത പരിപാടികളാണ് സംഘടിപ്പിക്കുന്നുണ്ട്. ഇതെല്ലാം പുരസ്‌കാരം സ്‌കൂളിനെ തേടിയെത്തിയത്.

 

Sharing is caring!