അന്‍വര്‍ എം.എല്‍.എ എവിടെയാണെന്ന് ഞങ്ങള്‍ക്കറിയാമെന്ന് എ.വിജയരാഘവന്‍

മലപ്പുറം: അന്‍വര്‍ എം.എല്‍.എ എവിടെയാണെന്ന് ഞങ്ങള്‍ക്കറിയാമെന്ന് എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം ആക്ടിങ് സെക്രട്ടറിയുമായ എ. വിജയരാഘവന്‍. അന്‍വര്‍ ജയിലിലാണെണന്നാണ് പറഞ്ഞിരുന്നത്. അദ്ദേഹത്തെ നമ്മള്‍ ഫേയ്‌സ്ബുക്കില്‍ കണ്ടല്ലോ, എന്താ ആ നില്‍പ്. നല്ല കരുത്തുള്ള ഒരാളായിട്ട്. കാര്യങ്ങള്‍ ഇങ്ങിനെ പറയുകയാണ്. ആളുകളെ കുറിച്ചു തെറ്റുകള്‍ പ്രചരിപ്പിക്കാന്‍ പാടില്ല എന്ന ശരി നമുക്കെല്ലാം ബോധ്യപ്പെടുത്തിത്തരുന്ന തരത്തില്‍ നമ്മുടെ അന്‍വര്‍ ഇങ്ങിനെ നില്‍ക്കാണ്. ആ തൊപ്പിയൊക്കെ ഇട്ട്. യഥാര്‍ഥത്തില്‍ ആത്മവിശ്വാസം പതിന്‍മടങ്ങ് വര്‍ധിച്ചു. അപ്പോള്‍ നിലമ്പൂരില്‍ തിരിച്ചുവന്ന് മത്സരിക്കാനുള്ള ഊര്‍ജമൊക്കെ അദ്ദേഹത്തിന് ബാക്കിയുണ്ടെന്ന് തോന്നുന്ന തരത്തിലാണ് കണ്ടത്. സ്ഥാനാര്‍ഥി നിര്‍ണയമൊക്കെ നമ്മള്‍ നടത്താന്‍ പോകുന്നുള്ളു എങ്കിലും. അന്‍വറിന്റെ പരിമിതി ആ വീഡിയോയില്‍ ഞാന്‍ കണ്ടില്ല. അന്‍വര്‍ എവിടെയെന്ന് ഞങ്ങള്‍ക്കറിയാം, തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം ഇവിടെയുണ്ടാകും. എല്‍.എല്‍.എ സ്ഥലത്തില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹം ടിക്കറ്റെടുത്തിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് രാഷ്ര്ടീയവ്യക്തതയിലെന്നും അടിത്തറ ഇളകിയെന്നും വിജയരാഘവന്‍ പറഞ്ഞു. വികസന മുന്നേറ്റ യാത്രയുടെ ഭാഗമായി മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥയില്‍ സംസ്ഥാന സര്‍ക്കാറിനെയാണ് പൂര്‍ണമായി വിമര്‍ശിക്കുന്നത്. ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്നില്ല. ഇവിടെ മുഖ്യശത്രു ബി.ജെ.പി അല്ലെന്നാണ് അവരുടെ നിലപാട്. ഒരു വശത്ത് മൃദുഹിന്ദുത്വമാണ് സ്വീകരിക്കുന്നത്. മറുഭാഗത്ത് ജമാഅത്തെ ഇസ്ലാമി അടക്കമുളള മതാധിഷ്ഠിത രാഷ്ട്രീയ കക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. കളിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലുളള ജമാഅത്തെ ഇസ്ലാമിയുമായുളള സഖ്യം വരും തെരഞ്ഞെടുപ്പിലും ആവറത്തിക്കുമോ എന്ന ചോദ്യത്തിന് മുതിര്‍ന്ന നേതാക്കള്‍ക്ക് മറുപിടയില്ല.
കേരളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയും കേന്ദ്ര നേതൃത്വവും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമിയെയും മുസ്ലിംലീഗിനെയും ഒരേ രീതിയില്‍ കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അപ്രായോഗികമായ വിഷയത്തിലാണ് തിരുവനന്തപുരത്ത് ഉദ്യോഗാര്‍ത്ഥികള്‍ സമരം നടത്തുന്നത്. അസാധ്യമായ കാര്യങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്.
ബി.ജെ.പി ജാഥ ഉദ്ഘാടനം ചെയ്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീവ്രവര്‍ഗീയനിലപാടുകളാണ് പ്രസംഗിച്ചത്. ഭരണം കിട്ടിയാല്‍ ലൗജിഹാദിനെതിരെ നിയമമുണ്ടാക്കുമെന്നാണ് അവര്‍ പറയുന്നത്. ഇത്തരം കാടന്‍ നിയമങ്ങളൊന്നും കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണെന്നും വിജയരാഘവന്‍ കൂട്ടിചേര്‍ത്തു. ജില്ലയില്‍ ഇക്കുറിയും കൂടുതല്‍ എല്‍.ഡി.എഫ് സ്വതന്ത്രര്‍ പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, വി.പി. അനില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

Sharing is caring!