സൗഹാര്‍ദ്ദ സന്ദേശമുയര്‍ത്തിപ്പിടിച്ച് യൂത്ത് ലീഗ് മാനവിക സദസ്സുകള്‍ക്ക് തുടക്കം

മലപ്പുറം:സൗഹാര്‍ദ്ദ സന്ദേശ മുയര്‍ത്തിപ്പിടിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രയുടെ പ്രചരണാര്‍ത്ഥം മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന മാനവിക സദസ്സുകള്‍ക്ക് പൂക്കോട്ടൂരില്‍ തുടക്കമായി.വിവിധ മേഖലകളില്‍ നിന്നുമുള്ള നൂറുക്കണക്കിന് ആളുകളെക്കൊണ്ട് പ്രൗഢമായ സദസ്സ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉല്‍ഘാടനം ചെയ്തു.

മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സൗഹാര്‍ദ്ദത്തോട് കൂടി കഴിയുന്ന സമൂഹമാണ് മലപ്പുറത്തിന്റെയും കേരളത്തിന്റെയും പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു.ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഒരുക്കുന്ന കെണിയില്‍ ആരും വീണ് പോകരുതെന്നും എന്ത് വില കൊടുത്തും മാനവിക മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.പ്രസിഡണ്ട് ഷരീഫ് കുറ്റൂര്‍ അധ്യക്ഷത വഹിച്ചു.അബ്ദുസ്സമദ് പൂക്കോട്ടൂര്‍,സ്വാമി ആത്മദാസ് യമി എന്നിവര്‍ വിഷയാവതരണം നടത്തി.ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.യു.എ. ലത്തീഫ് ,പി.ഉബൈദുള്ള എം.എല്‍.എ,നൗഷാദ് മണ്ണിശ്ശേരി,ജില്ല യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ്,ട്രഷറര്‍ ബാവ വിസപ്പടി,സീനിയര്‍ വൈസ് പ്രസിഡണ്ട് ഗുലാം ഹസ്സന്‍ ആലംഗീര്‍,അഡ്വ.പി.വി. മനാഫ് അരീക്കോട്,പിഎ.സലാം ,അഡ്വ.കാരാട്ട് അബ്ദുറഹ്മാന്‍ പ്രസംഗിച്ചു.

യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ യൂസുഫ് വല്ലാഞ്ചിറ,ഷരീഫ് വടക്കയില്‍,അസീസ് പള്ളിക്കല്‍,സലീല്‍ കൊടശ്ശേരി,കെ.എം.അലി,ടി.വി.അബ്ദുല്‍ റഹ്മാന്‍,എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫാരിസ് പൂക്കോട്ടൂര്‍,കുഞ്ഞിപ്പു പൂക്കോട്ടൂര്‍,സി.ടി.നൗഷാദ് ,എ.പി.ഷരീഫ്,ഷാഫി കാടേങ്ങല്‍,സജറുദ്ധീന്‍മൊയ്തു,ഹുസൈന്‍ ഉള്ളാട്ട്,മന്‍സൂറലി പള്ളിമുക്ക്,എന്‍.എം ഉബൈദ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Sharing is caring!