കാറിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

തിരൂര്‍: കാറിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു.തൃക്കണ്ടിയൂരിലെ താഴത്തെ വീട്ടില്‍ ധനഞ്ജയന് (35) ആണ് മരണപ്പെട്ടത്.തൃക്കണ്ടിയൂര്‍ എല്‍.ഐ.സി.ഓഫീസിനു സമീപമുള്ള റോഡില്‍ നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിലായിരുന്നു യുവാവ്.വൈകീട്ട് നാലു മണിയോടെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സ് യൂണിറ്റെത്തി കാറിന്റെ ചില്ല് നീക്കം ചെയ്താണ് പുറത്തെടുത്തത്.ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]