മലപ്പുറത്തെ ബാങ്ക് ജീവനക്കാരന്‍ വീടിനകത്ത് തൂങ്ങി മരിച്ചു

മലപ്പുറത്തെ ബാങ്ക് ജീവനക്കാരന്‍ വീടിനകത്ത് തൂങ്ങി മരിച്ചു

മഞ്ചേരി : ബാങ്ക് ജീവനക്കാരന്‍ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍. വണ്ടൂര്‍ തിരുവാലി പൂന്തോട്ടം തട്ടാരത്തൊടിയില്‍ പരേതരായ കണ്ഠര് – കാര്‍ത്യായനി ദമ്പതികളുടെ മകന്‍ മണികണ്ഠന്‍ (50) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ എട്ടര മണിയോടെയാണ് സംഭവം. തിരുവാലി ഗ്രാമീണ ബാങ്കില്‍ അപ്രൈസറാണ്. ഭാര്യ: ഹേമലത, മക്കള്‍ : അമിത, ഹരിത, ശ്വേത. സഹോദരങ്ങള്‍: മോഹന്‍ദാസ്, ജയശ്രീ. എടവണ്ണ എസ് ഐ പിസി സുനില്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Sharing is caring!