സംസ്ഥാനത്ത് ആദ്യമായി പദ്ധതിരേഖക്ക് അംഗീകാരം നേടി മലപ്പുറം നഗരസഭ മാതൃകയായി

സംസ്ഥാനത്ത് ആദ്യമായി പദ്ധതിരേഖക്ക് അംഗീകാരം നേടി മലപ്പുറം നഗരസഭ മാതൃകയായി

മലപ്പുറം: 2021-22 വര്‍ഷത്തെ പദ്ധതി തയാറാക്കി അംഗീകാരം നേടുന്ന സംസ്ഥാനത്തെ പ്രഥമ നഗരസഭയായി മലപ്പുറം നഗരസഭ മാറി. ഇന്നലെ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് മലപ്പുറം നഗരസഭ സംസ്ഥാനത്ത് തന്നെ ആദ്യമായി പദ്ധതി സമര്‍പ്പിച്ച് അംഗീകാരം നേടിയത്. വേറിട്ടതും, വ്യത്യസ്തവുമായ നിരവധി പദ്ധതികള്‍ ഉള്‍പ്പെടുത്തി പദ്ധതി രേഖ സമര്‍പ്പിക്കുക വഴി പദ്ധതികള്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് ജില്ലാ ആസൂത്രണ സമിതി വിലയിരുത്തി.നഗരസഭ ഭരണ സമിതി അധികാരമേറ്റയുടന്‍ പ്രഖ്യാപിച്ച പൈതൃക ഉദ്യാന നഗരി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷനല്‍ ഇംപോര്‍ട്ടന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഇന്റഗ്രേഷന്‍ പ്രോഗ്രാം, കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് തയ്യാറാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതികള്‍, ആരോഗ്യ, അടിസ്ഥാന, വിദ്യാഭ്യാസ മേഖലയില്‍ നിരവധി പദ്ധതികള്‍ യുവജനക്ഷേമത്തിനും, വയോജനക്ഷേമത്തിനും, കാര്‍ഷിക രംഗത്തും നിരവധി പദ്ധതികള്‍ എന്നിവക്കാണ് നഗരസഭ അംഗീകാരം നേടിയത്.നഗരസഭയുടെ തനത് ഫണ്ടും, കേന്ദ്ര-സംസ്ഥാന വിഹിതവും, മറ്റ് ഫണ്ട് കളും പദ്ധതികള്‍ക്കായി ഉപയോഗിക്കുമെന്നും, പദ്ധതി തയ്യാറാക്കാന്‍ സഹായിച്ച ജീവനക്കാര്‍ക്കും, വിവിധ മേഖലയിലെ വിദഗ്ദര്‍ക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി പറഞ്ഞു.

 

Sharing is caring!