മലപ്പുറം ജില്ലയിലെ രണ്ട് കുട്ടികള്‍ക്ക് ദേശീയ ധീരത അവാര്‍ഡ്
മലപ്പുറം: മലപ്പുറം ജില്ലയിലെ രണ്ട് കുട്ടികള്‍ക്ക് അടക്കം കേരളത്തില്‍ നിന്നു മൂന്ന് പേര്‍ക്ക് ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്ചൈല്ഡ് വെല്‍ഫെയര്‍ നല്കുന്ന 2020-ലെ കുട്ടികളുടെ ദേശീയ ധീരത അവാര്‍ഡ്. ഉമ്മര്‍ മുക്താര്‍-സ്പെഷ്യല്അവാര്ഡ് (മലപ്പുറം), മുഹമ്മദ് ഹംറാസ്.കെ, ജനറല്‍ അവാര്‍ഡ് (മലപ്പുറം) എന്നിവര്‍ക്കാണ് പുരസ്കാരങ്ങള്‍. ഇവര്‍ക്കു പുറമെ വയനാട്ടിലെ ജയകൃഷ്ണന് ബാബുവിനും പുരസ്കാരം ലഭിച്ചു.
തോട്ടില്‍ മുങ്ങിത്താണ ബന്ധുക്കളായ രണ്ടു കുട്ടികെള രക്ഷിച്ചതിനാണ് ആറാം ക്ലാസുകാരനായ ഉമ്മര്‍ മുക്താര്‍ സ്പെഷ്യല്‍ അവാര്‍ഡ് നേടിയത്. പിതൃ സഹോദരപുത്രന് ആദില്‍, ജ്യേഷ്ഠന് സെസിന് അഹമ്മദ് എന്നിവരെയാണ് ഓടിയെത്തിയ ഉമ്മര്‍ മുക്താര്‍ വെള്ളത്തില്‍ ചാടി രക്ഷിച്ചത്. വേങ്ങര അല്‍ ഇഹ്സാന്‍ ഇംഗ്ലീഷ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഖ്താര്‍. ??
അരിമ്പ്രയില്‍ കാല്‍വഴുതി കുളത്തില്‍ വീണ കര്‍ഷകനെ രക്ഷപ്പെടുത്തിയതിനാണ് അരിമ്പ്ര ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഹംറാസിന് ധീരതയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. വള്ളുവമ്പ്രറം അറവങ്കര കുളത്തില്‍ ഹൗസില്‍ ഹംസയുടെയും ഹസീനയുടെയും മകനാണ് ഹംറാസ്. മെഡലിനും അവാര്‍ഡുകള്‍ക്കും പുറമേ സ്പെഷ്യല്‍ അവാര്‍ഡിന് എഴുപത്തി അയ്യായിരം രൂപയും ജനറല്‍ അവാര്‍ഡിന് നാല്പതിനായിരം രൂപയുമാണ് നല്‍കുന്നത്. അര്‍ഹത നേടിയ കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസം, ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ വഹിക്കും.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]