ബി.ജെ.പി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും മെട്രോമാന്‍ ഇ.ശ്രീധരന്‍

ബി.ജെ.പി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും മെട്രോമാന്‍ ഇ.ശ്രീധരന്‍

മലപ്പുറം: ഗവര്‍ണര്‍ പദവിയോട് തനിക്ക് താല്‍പര്യമില്ലെന്നും ബി.ജെ.പി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും മെട്രോമാന്‍ ഇ.ശ്രീധരന്‍. കേരളത്തിന് നിരവധി ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും ഇതിന് ബി.ജെ.പിക്ക് മാത്രമേ കഴിയൂവെന്നും ശ്രീധരന്‍ പറഞ്ഞു. മെട്രോമാന്‍ ഇ.ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് മാധ്യമങ്ങളെ അറിയിച്ചതിന് പിന്നാലെ മലപ്പുറം പൊന്നാനിയിലെ വസതിയില്‍വെച്ച് പ്രതികരിക്കുകയായിരുന്നു ശ്രീധരന്‍. കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തിലുള്ള തന്റെ അനുഭവത്തില്‍ യു.ഡി.എഫിനും, എല്‍.ഡി.എഫിനും, സംസ്ഥാനത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ബോധ്യപ്പെട്ടു.കൂടാതെ കേന്ദ്ര സര്‍ക്കാറിനോട് യോജിച്ച് പോകുന്നുമില്ല. യു.ഡി.എഫിനും, എല്‍.ഡി.എഫിനും നാടിന്റെ വികസനത്തിനപ്പുറം, പാര്‍ട്ട് താല്‍പര്യങ്ങള്‍ മാത്രമാണ്. നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ ബി.ജെ.പി ല്‍ ചേര്‍ന്നാല്‍ മാത്രമേ സാധിക്കൂ. ഇതാണ് ഇത്തരമൊരു തീരുമാനമെടുത്തത്.പാര്‍ട്ടി എന്ത് ചുമതല തന്നാലും സ്വീകരിക്കും. ബി.ജെ.പിയുടെ പ്രകടനപത്രികയിലേക്ക് പല നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഇന്ന് കേരളത്തില്‍ തനിക്ക് നല്ലൊരു ഇമേജ് ഉണ്ട്. ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ നിരവധി പേര്‍ തന്റെ കൂടെ ഉണ്ടാകും. താന്‍ വരുന്നതോടെ ബി.ജെ.പിയുടെ സ്വീകാര്യത വര്‍ധിക്കുകയും ചെയ്യും. യു.ഡി.എഫിനെയും, എല്‍.ഡി.എഫിനെയും അറ്റാക്ക് ചെയ്യലല്ല തന്റെ ലക്ഷ്യം. നിഷ്പക്ഷനായി നിന്നാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് രാഷ്ട്രീയ പ്രവേശം.ഗവര്‍ണര്‍ പദവിയോട് തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോള്‍ തന്നെ ബി.ജെ.പിയില്‍ ചേര്‍ന്നതു പോലെയാണ്. കുറച്ചുകാലമായി മനസില്‍ ഉണ്ടായിരുന്ന കാര്യമാണ്. ഇനി സാങ്കേതികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചാല്‍ മതി. പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.

 

Sharing is caring!