പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; അവരെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കില്ല:സാദിഖലി തങ്ങള്‍
മലപ്പുറം: പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും അവരെ ചൂഷണം ചെയ്യുന്ന രീതി അംഗീകരിക്കാനാവില്ലെന്നും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സര്‍ക്കാര്‍ പ്രവാസികളോട് കാട്ടുന്ന അനീതി പൊറുക്കാനാവില്ല. അവരുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന സമീപനം ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രവാസി സമ്പര്‍ക്ക യാത്രക്ക് മലപ്പുറത്ത് നല്കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തുസംസാരിക്കുകയിരുന്നു തങ്ങള്‍. നാടിന്റെ സാമൂഹിക സാമ്പത്തിക രംഗത്ത് പ്രവാസി സംഭാവന വിലമതിക്കാനാകാത്തതാണ്. രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ പ്രവാസികളാണ്. എന്നാല്‍ നന്ദികാണിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മടിയാണെന്നും തങ്ങള്‍ പറഞ്ഞു. നാടും വീടും വിട്ട് പ്രവാസികളാവേണ്ടി വന്നത് ജീവിക്കാന്‍ സൗകര്യം നല്‍കാത്തതു കൊണ്ടാണ്. കേരളം ഭരിക്കുന്നത് ബഡായി സര്‍ക്കാരാണ്. അവര്‍ പ്രസ്താവനയിലും പ്രസംഗത്തിലും മാത്രമൊതുങ്ങുകയാണ്. പ്രവാസി സമ്പത്ത് മാത്രമാണ് സര്‍ക്കാരിനാവശ്യം. സാധാരണക്കാരായ പ്രവാസികളുടെ ദുരിതം തിരിച്ചറിയാന്‍ അവര്‍ക്കാവുന്നില്ല. അഴിമതിക്കും ദുര്‍ഭരണത്തിനും സ്വജനപക്ഷപാതത്തിനും പ്രവാസി ദ്രോഹ നടപടികള്‍ക്കുമെതിരെയുള്ള പ്രതികാരം നിയമസഭാ തെരെഞ്ഞെടുപ്പില്‍ പ്രവാസികള്‍ പ്രകടിപ്പിക്കുമെന്നും തങ്ങള്‍ പറഞ്ഞു. പ്രവാസിലീഗ് സംസ്ഥാന പ്രസിഡന്റ് . ഹനീഫ മൂന്നിയൂര്‍ പ്രവാസി സമ്പര്‍ക്ക യാത്രയുടെ ലക്ഷ്യങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ പ്രവാസിലീഗ് പ്രസിഡന്റ് ടി എച് കുഞ്ഞാലിഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇമ്പിച്ചി മാമു ഹാജി, വൈസ് പ്രസിഡന്റ് പി എം കെ കാഞ്ഞിയൂര്‍, സെക്രട്ടറി സലാം വളാഞ്ചേരി , ജില്ലാ ജനറല്‍ സെക്രട്ടറി സൈഫുദ്ധീന്‍ വലിയകത്ത്, ട്രഷറര്‍ സി.ടി അബ്ദുന്നാസര്‍, ശീലത്ത് വീരാന്‍കുട്ടി, സലാം പറവണ്ണ, പി.കെ.സി മുഹമ്മദ്, ഷെയ്ക് അബ്ദുള്ള, സലാം വാക്കാലൂര്‍, മര്‍ഹബ അസീസ്, അക്ബര്‍ കുഞ്ഞു, ബീരാന് ആക്കോട്, സി എച്ച് യൂസുഫ്, കെ.പി കോയ സംസാരിച്ചു. അഹമ്മദ് നന്നംമുക്ക്, ബഷീര്‍ മൗലവി ആലംകോട്, കെ വി എ കാദര്‍, അബൂബക്കര്‍ ഹാജി തവനൂര്‍, അനീഷ് വട്ടംകുളം, കുമ്മാളില്‍ മുഹമ്മദ് , കെ.ടി. ബാവ തിരൂര്‍, തെയ്യമ്പാടി ബാവ ഹാജി , അലി പട്ടാക്കല്‍, ഖമറുദ്ദീന് ഏറനാട്, വി ടി റസാക് , പി എം എ ജലീല്‍ , ജാഫര്‍ തിരൂരങ്ങാടി, ശിഹാബ് മൊറയൂര്‍, മൊയ്തീന്‍കുട്ടി പൂക്കോട്ടൂര്‍, സൈദലവി വേങ്ങര, വാഴയില്‍ മുഹമ്മദ് , പി എം ബാവ , കെ പി മൊയ്തീന് കുട്ടി , നാലകത്ത് മുഹമ്മദ്കുട്ടി പെരിന്തല്‍മണ്ണ, കെ ടി അബ്ബാസ്, അബ്ദുറഹ്മാന് വഴിക്കടവ്, ബഷീര്‍ കരുളായി, സലാം തിരുവാലി, ടി.പി റഷീദ് മാളിയക്കല്‍, ഇബ്റാഹീം ഹാജി, അലവിക്കുട്ടി മങ്കട , കാളാക്കല് മുഹമ്മദാലി, മൊയ്തീന് കോയ കൊണ്ടോട്ടി , ഹമീദ് കൊണ്ടോട്ടി , ടി എച് അബൂബക്കര്‍ ഹാജി മഞ്ചേരി , ഹമീദ് പട്ടിക്കാട് , മുജീബ് റഹ്മാന് കാവുംപുറം, യു എ ബാബു, ബാവ വളാഞ്ചേരി നേതൃത്വം നല്കി. ചടങ്ങില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. പ്രവാസികളുടെ വിഷയങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവരികയും അതിന് പരിഹാരം കാണുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലൂടെയുമാണ് സംസ്ഥാന പ്രവാസി ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവാസി സമ്പര്‍ക്ക യാത്ര നടത്തുന്നത്.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




