സാദിഖലി തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്ര സ്വീകരണത്തിനൊരുങ്ങി പൂക്കോട്ടൂര്‍ മേഖല

സാദിഖലി തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്ര സ്വീകരണത്തിനൊരുങ്ങി പൂക്കോട്ടൂര്‍ മേഖല

മലപ്പുറം : വര്‍ഗ്ഗീയ വിദ്വേഷ പ്രചരണത്തിനെതിരെ മുസ്്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രയില്‍ പൂക്കോട്ടൂരില്‍ വെച്ച് നടക്കുന്ന സ്വീകരണ പൊതു സമ്മേളനം വിജയിപ്പിക്കുവാന്‍ പൂക്കോട്ടൂര്‍ മേഖലയില്‍ ഉള്‍പ്പെടുന്ന മലപ്പുറം മുനിസിപ്പാലിറ്റിയിലേയും പൂക്കോട്ടൂര്‍, കോഡൂര്‍ പഞ്ചായത്തുകളിലേയും മുസ്്ലീം ലീഗിന്റെ നേതൃ യോഗം തീരുമാനിച്ചു. മാര്‍ച്ച് 3 ന് ഉച്ചക്ക് ശേഷം മലപ്പുറം പൂക്കോട്ടൂരിലെത്തുന്ന സൗഹൃദ സന്ദേശ യാത്രക്ക് സമുചിതമായ സ്വീകരണം നല്‍കും. സൗഹൃദ സന്ദേശ യാത്രയുടെ വിജയത്തിനായി മുസ്ലീം ലീഗ് പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍, വാര്‍ഡ് കണ്‍വെന്‍ഷനുകള്‍ ചേരും. സൗഹൃദ യാത്രയുടെ പ്രചരണാര്‍ത്ഥം വാഹന ജാഥകള്‍ നടത്തുവാനും ഗെയിറ്റുകള്‍, ബോര്‍ഡുകള്‍, കൊടി തോരണങ്ങള്‍ എന്നിവ സ്ഥാപിക്കാനും തീരുമാനിച്ചു. ഇതു സംബന്ധിച്ച് മലപ്പുറം ഖായിദേമില്ലത്ത് സൗദത്തില്‍ വെച്ച് ചേര്‍ന്ന യോഗം മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം ട്രഷറര്‍ സി എച്ച് ഹസ്സന്‍ ഹാജി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലീം ലീഗ് ജന. സെക്രട്ടറി വി മുസ്തഫ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി പി എ സലാം വിശദീകരണ പ്രസംഗം നടത്തി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമന്‍, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇസ്മായില്‍ മാസ്റ്റര്‍ , മന്നയില്‍ അബൂബക്കര്‍, കെ എന്‍ എ ഹമീദ് മാസ്റ്റര്‍, കെ മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, സി ടി നൗഷാദ്, ഹാരിസ് ആമിയന്‍, ടി സല്‍മാന്‍, പി സി മുഹമ്മദ് കുട്ടി മാസ്റ്റര്‍, എ പി ഷെരീഫ്, ഷാഫി കാടേങ്ങല്‍, അഖില്‍ ആനക്കയം, ജസീല്‍ പറമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Sharing is caring!