യു.ഡി.എഫ് വന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ പരിശോധിക്കും: കുഞ്ഞാലിക്കുട്ടി

തേഞ്ഞിപ്പലം:യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അനധികൃത നിയമനങ്ങള്‍ മുഴുവന്‍ പരിശോധിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.ജില്ല യൂത്ത് ലീഗ് കമ്മിറ്റി പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് മുമ്പില്‍ നടത്തിയ സമരം ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പിന്‍വാതിലിലൂടെ കയറിക്കൂടിയവര്‍ മാത്രമല്ല അതിന് കൂട്ട് നിന്നവരും മറുപടി പറയേണ്ടി വരും.ഇനി ഭരണം ലഭിക്കില്ല എന്നുറപ്പുള്ളത് കൊണ്ടാണ് ഭരണത്തിന്റെ അവസാന കാലത്ത് കൂട്ട നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രമിക്കുന്നത്.യാതൊരു മാനദണ്ഡവുമില്ലാതെ സര്‍ക്കാര്‍ നടത്തുന്ന ഇത്തരം കൊള്ളരുതായ്മകള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്ത് വരണം.അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ അടിയന്തിര പ്രാധാന്യത്തോട് കൂടിയുള്ള പരിഹാരമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]