താനൂരില്‍ മൊഴിചൊല്ലിയ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന യുവാവിന് മുന്‍കൂര്‍ ജാമ്യമില്ല

താനൂരില്‍ മൊഴിചൊല്ലിയ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന യുവാവിന് മുന്‍കൂര്‍ ജാമ്യമില്ല

മലപ്പുറം: മൊഴിചൊല്ലിയ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന യുവാവിന് മുന്‍കൂര്‍ ജാമ്യമില്ല. സംഭവം താനൂരില്‍. വിവാഹ മോചിതനായ ഭര്‍ത്താവ് വീടിനകത്തുവെച്ച് തന്റെ ചുരിദാര്‍ വലിച്ചുകീറുകയും ബലാല്‍സംഗത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന മുന്‍ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്. മലപ്പുറം താനൂര്‍ അഞ്ചുടി കുപ്പന്റെ പുരക്കല്‍ മുഹമ്മദ് കാസിമിന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോണ്‍ തള്ളിയത്. 2020 നവംബര്‍ 20നാണ് കേസിന്നാസ്പദമായ സംഭവം. 22കാരിയായ പരാതിക്കാരിയെ പ്രതി നേരത്തെ വിവാഹം മോചനം ചെയ്തിരുന്നു. സംഭവ ദിവസം വൈകീട്ട് അയ്യപ്പന്‍കാവില്‍ റോഡിലൂടെ നടന്നുപോകവെ ബൈക്കിലെത്തിയ പ്രതി യുവതിയെ തടഞ്ഞുവെക്കുകയും അടിക്കുകയും ചെയ്തു. കരഞ്ഞുകൊണ്ട് സ്വന്തം വീട്ടിലേക്കോടിയ യുവതിയെ പിന്തുടര്‍ന്നെത്തിയ പ്രതി വീടിനകത്തുവെച്ച് ചുരിദാര്‍ വലിച്ചുകീറുകയും ബലാല്‍സംഗത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. പരപ്പനങ്ങാടി എസ് ഐ മുരളീധരനാണ് കേസന്വേഷിക്കുന്നത്.

 

Sharing is caring!