അഞ്ചുവയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച നാല്‍പ്പതുകാരന്‍ മലപ്പുറത്ത് പിടിയില്‍
മലപ്പുറം: അഞ്ചുവയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച നാല്‍പ്പതുകാരന്‍ മലപ്പുറത്ത് പിടിയില്‍. പത്തപ്പിരിയം സ്വദേശി ഇല്യാസ് (40) ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വീടിന് സമീപത്ത് കളിച്ച് കൊണ്ടിരുന്ന അഞ്ച് വയസുകാരിയെ ആണ് ഇല്യാസ് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. . മിഠായി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പീഡനവിവരം പുറത്തു പറയരുതെന്ന് ഇല്യാസ് കുട്ടിയോട് പറഞ്ഞിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുട്ടി സൈക്കിളില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയും ചെയ്തു. വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ വിവരങ്ങള്‍ തിരിക്കി. തുടര്‍ന്ന് അമ്മയോട് കുട്ടി വിവരം വ്യക്തമാക്കി.വിവരം പുറത്തറിഞ്ഞതോടെ സമീപവാസികള്‍ പ്രതിയെ തടഞ്ഞുവച്ചു. വിവരമറിഞ്ഞ് എത്തിയ പോലീസിന് ഇല്യാസിനെ കൈമാറി.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




