മലപ്പുറം നഗരസഭയെ മാതൃകാ നഗരമാക്കും: നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി

മലപ്പുറം നഗരസഭയെ മാതൃകാ നഗരമാക്കും: നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി

മലപ്പുറം: ജില്ലാ ആസ്ഥാനത്തിന്റെ ചരിത്ര പൈതൃക പ്രാധാന്യവും, പ്രസക്തിയും നില നിര്‍ത്തികൊണ്ട് പുതിയ കാലഘട്ടത്തിന്റെ കാലാനുസൃതമായ നഗര പരിഷ്‌കാരങ്ങള്‍ നഗരസഭയില്‍ നടപ്പിലാക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി പ്രസ്താവിച്ചു. അടിസ്ഥാന മേഖലയുടെ വികസനത്തോടൊപ്പം ആധുനികവല്‍കരണ പ്രക്രിയക്കും വരും കാല പ്രവര്‍ത്തനങ്ങളില്‍ പ്രാധാന്യം നല്‍കുമെന്നും അദ്ധേഹം പറഞ്ഞു. നഗരസഭ 202122 വാര്‍ഷിക പദ്ദതിയിലേക്ക് വാര്‍ഡ് സഭയില്‍ നിന്നുള്ള നിര്‍ദ്ധേശങ്ങള്‍ ക്രോഡീകരിക്കുന്നതിനുള്ള വികസന സെമിനാര്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ലഭിക്കുന്ന ഫണ്ടുകള്‍ക്കു പുറമെ മറ്റു മാര്‍ഗ്ഗങ്ങള്‍ ആരായുമെന്നും, സമൂഹത്തില്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെയും, അഭ്യസ്ഥവിദ്യരായ യുവതി യുവാക്കളുടെയും ഉന്നമനത്തിനുതകുന്ന തരത്തിലുള്ള വേറിട്ട പദ്ധതികള്‍ നഗരസഭ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.വൈസ് ചെയര്‍പേഴ്സണ്‍ കൊന്നോല ഫൗസിയ കുഞ്ഞിപ്പുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാറില്‍ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്മാരായ പി.കെ സക്കീര്‍ ഹുസൈന്‍, പി.കെ.അബ്ദുല്‍ ഹക്കീം, സിദ്ധീഖ് നൂറേങ്ങല്‍, മറിയുമ്മ ശരീഫ് കോണോതൊടി, സി.പി. ആയിശാബി, പ്രതിപക്ഷ നേതാവ് ഒ.സഹദേവന്‍, കൗണ്‍സിലര്‍ സി.സുരേഷ് മാസ്റ്റര്‍, പി.പി.കുഞ്ഞാന്‍, മന്നയില്‍ അബുബക്കര്‍ ,പെരുമ്പള്ളി സൈദ്, മങ്കരതൊടി മമ്മു, എം.എ.റസാഖ്, നഗരസഭ സെക്രട്ടറി എം.ജോബിന്‍, പ്ലാന്‍ കോ: ഓഡിനേറ്റര്‍ സി.എ.റസാഖ് മാസ്റ്റര്‍ പ്രസംഗിച്ചു.

Sharing is caring!