20രൂപക്ക് ഊണ്‍, ചങ്ങരംകുളത്ത് ഹോട്ടല്‍ തുടങ്ങി

20രൂപക്ക് ഊണ്‍, ചങ്ങരംകുളത്ത് ഹോട്ടല്‍ തുടങ്ങി

മലപ്പുറം: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ചങ്ങരംകുളത്ത് 20 രൂപക്ക് ഊണ്‍ നല്‍കുന്ന ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. ആലങ്കോട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചങ്ങരംകുളം ഹൈവെ ജംങ്ഷനിലെ ഷോപ്പിങ് കോംപ്ലക്സില്‍ പ്രവര്‍ത്തനമാരംഭിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് എ പി പുരുഷോത്തമന്‍ അധ്യക്ഷനായ ചടങ്ങില്‍ വൈസ് പ്രസിഡന്റ് പ്രഭിത, എന്‍ വി ഉണ്ണി, കെ കെ മണികണ്ഠന്‍, സിഡിഎസ് പ്രസിഡന്റ് അഞ്ജുഷ എന്നിവര്‍ സംസാരിച്ചു.

 

Sharing is caring!