കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് മാര്‍ച്ച്: 200 ഓളം പേര്‍ക്കെതിരെ കേസ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ വേദിയിലേക്ക് മാര്‍ച്ച് നടത്തിയ 200 ഓളം പേര്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു.
ദേശീയപാത ഉപരോധിച്ചതിനും പോലീസിനെ അക്രമിച്ചതിനുമാണ് കേസ്. സംഘര്‍ഷത്തില്‍ നിരവധി സമരക്കാര്‍ക്കും എതാനും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
അടിയില്‍ പോലീസുകാരന്റെ ലാത്തി പൊട്ടി. രണ്ട് മണിക്കൂറോളം ദേശീയ പാതയില്‍ വാഹനഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരുന്നു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സി.എം @ കാമ്പസ് പരിപാടിയിലേക്ക് നടത്തിയ മാര്‍ച്ച്
സംഘര്‍ഷത്തിലും
ദേശീയ പാത ഉപരോധത്തിലും കലാശിച്ചു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, എം.എസ്.എഫ്, ക്യാമ്പസ് ഫ്രണ്ട്, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകളാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചുകള്‍ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ്
ദേശീയ പാതയില്‍ തടഞ്ഞതിനാല്‍
സമരക്കാര്‍ ഉപരോധത്തിലേക്ക് നീങ്ങുകയും ദേശീയപാതയില്‍ രണ്ട് മണിക്കൂറോളം വാഹന ഗതാഗതം സ്തംഭിക്കുകയും ചെയ്തു.. മുഖ്യമന്ത്രിയുടെ ചോദ്യോത്തര പരിപാടി പ്രഹസനമാണെന്നും രാഷ്ട്രീയ പേരി തമാണെന്നും സമരക്കാര്‍ ആരോപിച്ചു. പോലീസിന്റെ ബാരികേഡ് തള്ളി മാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസും സമരക്കാരും ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏതാനും എം. എസ്. എഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ പോലീസ് അറസ്റ്റ് ചെയ്ത് സമരം സ്ഥലത്ത് നിന്ന്
നീക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ച ശേഷം സമരം അവസാനിപ്പിക്കുകയായിരുന്നു.
കാമ്പസ് ഫ്രണ്ട് സമരം സംസ്ഥാന സമിതിയംഗം ഫസല്‍ പുളിയാറക്കല്‍ ഉദ്ഘാടനം ചെയ്തു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സിക്രട്ടറി കെ.എസ് നിസാര്‍ ഉദ്ഘാടനം ചെയ്തു.
എം. എസ്.എഫ് മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സിക്രട്ടറി ടി.സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. റിയാസ് മുക്കോളി, കെ.എം അഭിജിത്ത്, ഷാജി പാച്ചീരി നേതൃത്വം നല്കി.
RECENT NEWS
പുത്തനത്താണിയിലെ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കന് ജീവപര്യന്തം
മഞ്ചേരി: സ്വര്‍ണം കാണാതായതിലുള്ള വിരോധത്താല്‍ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാലടി, മറ്റൂര്‍ വില്യമംലത്ത് ഹൗസില്‍ രാജനെ (64) മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ വി. ടെല്ലസ് ജീവപര്യന്തം തടവനുഭവിക്കുന്നതിനും, ഒരു ലക്ഷം [...]