മലപ്പുറത്തെ ഒമ്പത് മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയില്‍ കുരുങ്ങിയ വിക്സിന്റെ പ്ലാസ്റ്റിക്ക് ഡപ്പി ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു

പെരിന്തല്‍മണ്ണ: ഒമ്പത് മാസം പ്രായമുള്ളകുട്ടിയുടെ തൊണ്ടയില്‍ അബദ്ധത്തില്‍ കുരുങ്ങിയ വിക്സിന്റെ പ്ലാസ്റ്റിക്ക് ഡപ്പി ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു, മലപ്പുറം സ്വദേശിയായ ദമ്പതികളുടെ ഒന്‍പത് മാസം പ്രായമുള്ള മുഹമ്മദ് അന്‍സില്‍ എന്ന കുട്ടിയുടെ തൊണ്ടയില്‍ നിന്നാണ് പെരിന്തല്‍മണ്ണ അസന്റ് ഇ എന്‍ ടി ആശുപത്രിയിലെ സീനിയര്‍ സര്ജന് ഡോ: ദേവീപ്രസന്നന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്ക് ഡപ്പി പുറത്തെടുത്തത്. ഞായറാഴ്ച്ചയാണ് സംഭവം, തൊണ്ടയില്‍ വിക്സ് ഡപ്പി കുടുങ്ങിയ നിലയില്‍ വിട്ടുകാര് കുട്ടിയെ പെരിന്തല്‍മണ്ണ അസന്റ് ഇ എന്‍ ടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോക്ടറുടെ പ്രാഥമിക പരിശോധനയില്‍ വസ്തു ശ്രദ്ധയില്‍പ്പെട്ടതോടെ കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കുകയും എന്റോസ്കോപ്പി വഴി പ്ലാസ്റ്റിക്ക് ഡപ്പി വിദഗ്ധമായി പുറതെടുക്കുകയായിരുന്നു., ഇതോടെ ഡപ്പിതൊണ്ടയി കുരുങ്ങിയതു മുതല്‍ മണിക്കുറുകളോളം പ്രയാസത്തിലായിരുന്ന കുട്ടി സുഖം പ്രാപിക്കുകയായിരുന്നു.. കുട്ടികളുടെ കൈകളില്‍ ഇത്തരം വസ്തുകള്‍ ലഭ്യമാക്കുന്നത് ഒഴിവാക്കാന്‍ വീട്ടുകാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അസന്റ് ഇ എന്‍ ടി ആശുപത്രി അധികൃധര്‍ പറഞ്ഞു.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]