മലപ്പുറം ചെമ്മാട്ട് നിര്‍ത്തിയിട്ട ട്രക്കറില്‍ കാറിടിച്ചു ട്രക്കര്‍ ഡ്രൈവര്‍ മരിച്ചു

മലപ്പുറം: മലപ്പുറം ചെമ്മാട്ട് നിര്‍ത്തിയിട്ട ട്രക്കറില്‍ കാറിടിച്ചു ട്രക്കര്‍ ഡ്രൈവര്‍ മരിച്ചു. ചെമ്മാട് ദാറുല്‍ഹുദാക്ക് സമീപം കഴുങ്ങും തോട്ടത്തില്‍ സൈതലവി (കൂട്ടുങ്ങല്‍ കാക്ക) ആണ് മരിച്ചത്.
ഞായറാഴ്ച്ച ഉച്ചയ്ക്ക് ചെമ്മാട് പരപ്പനങ്ങാടി റോഡില്‍ വെച്ചാണ് സംഭവം. നിര്‍ത്തിയിട്ട ട്രക്കറില്‍ ചാരി നില്‍ക്കുകയായിരുന്നു സൈതലവി. നിയന്ത്രണം വിട്ട കാര്‍ ട്രക്കറില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പോസ് മോര്‍ട്ടത്തിനു ശേഷം ചെമ്മാട് ടൗണ്‍ ജുമാ മസ്ജിദില്‍ വെച്ച് ഖബറടക്കം ചെയ്യും. ഭാര്യ: ഫാത്തിമ, മക്കള്‍: അബ്ദുല്‍ ബാരി, (സൗദി,) മുബീന, സലീന, ഹസീന, ഷമീന, മരുമക്കള്‍: മുസ്തഫ ( വെള്ളിയാംമ്പുറം) നൗഫല്‍ ( പരപ്പനങ്ങാടി) അമീര്‍ ( ചെറുമുക്ക് ) സുഹൈല്‍ ( വി കെ പടി,) ഷബാനാ ഹാഷ്മി ( പറമ്പില്‍ പീടിക )
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി