ലോകഫുട്‌ബോള്‍ താരങ്ങളുടെ ചിത്രങ്ങള്‍ വരച്ച് താരമായി മലപ്പുറം നിലമ്പൂരിലെ ബിരുദ വിദ്യാര്‍ഥിനി അസ്ലമ

ലോകഫുട്‌ബോള്‍ താരങ്ങളുടെ ചിത്രങ്ങള്‍ വരച്ച് താരമായി മലപ്പുറം നിലമ്പൂരിലെ ബിരുദ വിദ്യാര്‍ഥിനി അസ്ലമ

മലപ്പുറം: തന്റെ കരവിരുതിനാല്‍ ലോകഫുട്‌ബോള്‍ താരങ്ങളുടെ ചിത്രങ്ങള്‍ വരച്ച് താരമാകുകയാണ് മലപ്പുറം നിലമ്പൂരിലെ ബിരുദ വിദ്യാര്‍ഥിനി അസ്ലമ. നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജിലെ ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയും കോളേജിന്റെ യൂണിയന്‍ ചെയര്‍പേഴ്‌സണും കടുത്ത ഫുട്‌ബോള്‍ ആരാധികകൂടിയായ ഈ മിടുക്കിയുടെ കരവിരുത് കണ്ട് പലരും അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. മെസ്സി മുതല്‍ ഇന്ത്യന്‍ഫുട്‌ബോള്‍ താരവും മലപ്പുറത്തുകാരനുമായ ആഷിക് കുരുണിയന്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് ഇതിനോടകം വരച്ചത്. ഐഎസ്എല്‍ ഫുട്‌ബോളും സ്ഥിരമായി കാണാറുള്ള ഈമുടുക്കി മെസ്സി ആരാധികകൂടിയാണ്. ഹൈദരാബാദ് എഫ്‌സി താരം ആകാശ് മിശ്ര, കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, കെപി രാഹുല്‍, ഗാരി ഹോപ്പര്‍, ജെസ്സെല്‍ കാരനെയറോ, നിഷു കുമാര്‍, കോസ്റ്റ നാമോയിനെസു എന്നീ താരങ്ങളുടെ ചിത്രങ്ങളാണ് ഇതിനകം അസ്ലാമ വരച്ചത്. എന്നാല്‍ ഐഎസ്എല്‍ ഫുട്‌ബോള്‍ മത്സരത്തില്‍ തന്റെ ഇഷ്ട ടീം കേരള ബ്ലാസ്റ്റേഴ്‌സാണെന്നും അസ്ലമ പറയുന്നു.അസ്ലമ വരച്ച ചിത്രം കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതോടെയാണ് ചിത്രങ്ങള്‍ കൂടുതല്‍ ശ്രദ്ധ നേടിയത്. പാപ്പാത്തിപാറ ഷെരിഫ്- കൈമാറുന്നിസ ദമ്പതികളുടെ മകളാണ് അസ്ലമ.
മറ്റൊരുസഹോദരിയായ അസ്ലഹയും അസ്ലമയും ഇരട്ടകളാണ്.

Sharing is caring!