മലപ്പുറം എടച്ചലത്തെ കോഴിക്കടയിലുണ്ട് സുലൈഖയുടെ അതിജീവനത്തിന്റെ ചിറകടികള്‍

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറം എടച്ചലത്തെ കോഴിക്കടയിലുണ്ട് സുലൈഖയുടെ അതിജീവനത്തിന്റെ ചിറകടികള്‍. കോഴികളെ ഇറച്ചിക്കായി അറുക്കുമ്പോഴൊന്നും ഇപ്പോള്‍ സുലൈക്കയുടെ കൈ വിറക്കാറില്ല. കുറ്റിപ്പുറം എടച്ചലം കുന്നുമ്പുറത്ത് ബിസ്മി ചിക്കന്‍ കട നടത്തുന്ന പെരുവള്ളിപ്പറമ്പില്‍ നാസറലിയുടെ ഭാര്യ സുലൈഖയാണ് അതിജീവനത്തിനായി പുതിയ മേഖല കണ്ടെത്തിയത്. ഭര്‍ത്താവിന് അസുഖം ഭാതിച്ച് ജോലിക്ക് പോകാനാവാതെ വന്നതോടെ കുട്ടികളുടം പഠനവും മരുന്ന് വാങ്ങുന്നതും നിലച്ചുപോകുമെന്നായതോടെയാണ് സുലൈഖ വീടിന് സമീപത്ത് കോഴിക്കട തുടങ്ങിയത്. വെളുപ്പിനെത്തി കട തുറന്ന് കോഴിക്കൂടുകളെല്ലാം വൃത്തിയാക്കി പത്ത് മണിവരെ കച്ചവടം നടത്തിയതിന് ശേഷം വീട്ടിലെത്തിയാണ് ഭക്ഷണം പാകം ചെയ്യുക. ഒറ്റയ്ക്ക് കോഴിയെ അറുത്ത് വൃത്തിയാക്കി നല്കുമ്പോഴും കൈനീട്ടാതെ ജിവിക്കാനുള്ള പോരാട്ടത്തിലായിരുന്നു സുലൈഖ. എട്ട് വര്‍ഷം മുന്നെ തുടങ്ങിയ കോഴിക്കടയില്‍ ലോക്ക് ഡൗണിന് ശേഷം കച്ചവടം കുറഞ്ഞതോടെ അതിജീവന പോരാട്ടത്തില്‍ ആശങ്കയെത്തിയത്. ഓരോ ദിവസവും മരുന്ന് വാങ്ങാനും ചിലവിനുമായുള്ള തുക ലഭിക്കാന്‍ രാത്രവരം കട തുറന്നിരിക്കേണ്ട അവസ്ഥയാണ് സുലൈഖയിപ്പോള്‍. കടയൊന്ന് വിപുലപ്പെടുത്തി കഠിനധ്വാനം ചെയ്ത് കുടംബം പോറ്റാനും മരുന്നിനുമായുള്ള തുകകണ്ടെത്തെണമെന്ന ആഗ്രഹമുണ്ടെങ്കിലും കടയുടെ വിപുലീകരണത്തിന് ആവശ്യമായ പണം കണ്ടെത്താനാകാതെ പകച്ച് നില്ക്കുകയാണിപ്പോള്.
RECENT NEWS

കൊണ്ടോട്ടിയിലെ വൻ കഞ്ചാവ് വേട്ട, ലഹരിയുടെ ഉറവിടം തേടി പോലീസ്
കൊണ്ടോട്ടി: ഐക്കരപ്പടിക്കടുത്ത് പേങ്ങാട് വാടക വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ വില വരുന്ന 50 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി കൊണ്ടോട്ടി പൊലീസ്. കേസില്‍ [...]