പ്രണയദിനത്തില്‍ പറന്ന് കാണാം വയനാടിനെ

പ്രണയദിനത്തില്‍ പറന്ന് കാണാം വയനാടിനെ

വൈത്തിരി: വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗസിലിന്റെ സഹകരണത്തോടെ ‘ബ്ലൂവെയ് വ്സ്’ ഒരുക്കുന്ന പറന്ന് കാണാം വയനാട്’ വലന്റൈന്‍സ് ഡേയില്‍. ഫെബ്രുവരി 14ന് ഞായറാഴ്ച വൈത്തിരി പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്നാണ് അഞ്ചുമിനുട്ട് നീളുന്ന ആകാശയാത്രയ്ക്ക് തുടക്കം. രാവിലെ ഒമ്പതുമുതല്‍ തുടങ്ങുന്ന ആകാശയാത്രയില്‍ ആദ്യഅവസരം ആദിവാസി വിദ്യാര്‍ഥികള്‍ക്കാണ്. കല്‍പറ്റ ട്രൈബല്‍ അധികൃതരാണ് സൗജന്യ യാത്രയ്ക്കുള്ള ആദ്യ ആറുപേരെ തെരഞ്ഞെടുക്കുക.

ചുരം ഒളിപ്പിച്ച വിസ്മയക്കാഴ്ചകളായിരുന്നു മലയാളിക്ക് ഇത്രയുംകാലം വയനാട്. ഒരിക്കലെങ്കിലും മനംകവരുന്ന ഈ കാഴ്ചകളിലൂടെ ചുരം കയറാത്തവര്‍ വിരളം. ഇപ്പോഴിതാ കോവിഡാനന്തരം ഉണരുന്ന ടൂറിസം മേഖലയ്ക്ക് കരുത്തുപകരാന്‍ ഹെലികോപ്റ്റര്‍ റൈഡുമൊരുങ്ങുകയാണ്. ചുരത്തിനുമുകളിലൂടെ പറന്ന് വയനാടിന്റെ സര്‍വസൗന്ദര്യങ്ങളും ഒപ്പിയെടുക്കാന്‍ പാകത്തിലായിരിക്കും യാത്ര. ഹെലികോപ്റ്റര്‍ റൈഡിലേക്ക് ഇതിനകം നിരവധിപേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

3,199 രൂപയാണ് അഞ്ചുമിനുട്ട് യാത്രയ്ക്ക് ഈടാക്കുന്നത്. കുട്ടികളുടെ ഗ്രൂപ്പിന് ഇതിലും ഇളവുണ്ടാകും. ലക്കിടി, പൂക്കോട് തടാകം, വൈത്തിരി തേയിലതോട്ടങ്ങള്‍, പശ്ചിമഘട്ട മലനിരകള്‍…തുടങ്ങി വയനാടിന്റെ ഹൃദയഭാഗങ്ങളെല്ലാം ആസ്വദിക്കുന്ന രീതിയിലാവും യാത്ര. താമസം വേണ്ടവര്‍ക്ക് ത്രീസ്റ്റാര്‍ സൗകര്യങ്ങളോടെ താമസവും ഹെലികോപ്റ്ററില്‍ ഫോട്ടോഷൂട്ടിനുള്ള അവസരവുമുണ്ടാകും. കോവിഡ്കാലത്ത് ഉറങ്ങിപ്പോയ വയനാടന്‍ ടൂറിസത്തെ പഴയതുപോലെ സജീവമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആകാശയാത്രയും താമസസൗകര്യവും റൈഡ് മാത്രവുമുള്ള പാക്കേജിലേക്ക് ബുക്കിംങ് തുടങ്ങി. ഫോണ്‍ 7012287521
9633029993

Sharing is caring!